Categories

ചാക്കോച്ചനും ജയസൂര്യയും ക്രാക്ക്ജാക്കില്‍

നിരവധി ചിത്രങ്ങളില്‍ വിജയ കൂട്ടുകെട്ട് തീര്‍ത്ത കുഞ്ചാക്കോ ബോബനും ജയസൂര്യയും  വീണ്ടും ഒന്നിക്കുന്നു. ക്രാക്ക്ജാക്ക് എന്ന ചിത്രത്തിലാണ് ഇവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഹിറ്റ് ഫിലിം സംവിധായകനായ റാഫി മെക്കാര്‍ട്ടിന്റെ അസിസ്റ്റന്റ് ടിവിന്‍ ആണ് ക്രാക്ക്ജാക്ക് സംവിധാനം ചെയ്യുന്നത്. ഇവരെ പ്രധാനകഥാപാത്രങ്ങളാക്കി ഒരു നര്‍മ്മ ചിത്രമാണ് ടിവിന്‍ ഒരുക്കുന്നത്. സംവിധായകനായ ഷാഫിയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് ജെ. പള്ളാശ്ശേരിയാണ്. ചിത്രത്തിലെ നായികമാരെ തീരുമാനിച്ചിട്ടില്ല.

സ്വപ്നക്കൂട്, ലോലിപ്പോപ്പ്, ഗുലുമാല്‍ എന്നിവയില്‍ ജയസൂര്യയും കുഞ്ചാക്കോയും ഒന്നിച്ചിരുന്നു. ഇവര്‍ക്ക് പുറമെ ഇന്ദ്രജിത്തും പ്രധാനവേഷത്തിലെത്തുന്ന ത്രീ കിംഗ്‌സ് അടുത്ത ആഴ്ച പ്രദര്‍ശനത്തിനെത്തും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ