മലപ്പുറം: കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ ലീഗ് നേതാവ് അറസ്റ്റില്‍. കൊലക്കേസിലെ ഒന്നാം പ്രതി പാറമ്മേല്‍ അഹമ്മദ് കുട്ടിയാണ് അറസ്റ്റിലായത്. മുസ്‌ലിം ലീഗ് ഏറനാട് മണ്ഡലം സെക്രട്ടറിയാണ് അഹമ്മദ് കുട്ടി.

Ads By Google

എഫ്.ഐ.ആറില്‍ ഒന്നാം പ്രതിയാണ് അഹമ്മദ് കുട്ടി.
ഗൂഢാലോചനക്കുറ്റം ചുമത്തിയാണ്  അഹമ്മദിനെ അറസ്റ്റ് ചെയ്തത്.

മുഖ്യ ആസൂത്രകനായ മുജീബുമായി ഇയാള്‍ ആശയവിനിമയം നടത്തിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഗൂഢാലോചന സംബന്ധിച്ച് ഇയാള്‍ക്ക് വ്യക്തമായി അറിയാമായിരുന്നെന്നും ആയുധ പരിശീലകനായ ഉമ്മറിനെ മുജീബിന് പരിചയപ്പെടുത്തിക്കൊടുത്തത് അഹമ്മദ് കുട്ടിയാണെന്നും പോലീസ് കണ്ടെത്തി.

ജൂണ്‍ 11നാണ് അജ്ഞാത സംഘത്തിന്റെ വെട്ടേറ്റ് കൊളക്കാടന്‍ ആസാദ്, കൊളക്കാടന്‍ അബൂബക്കര്‍ എന്ന കുഞ്ഞാപ്പു എന്നിവര്‍ മരിച്ചത്. കുനിയില്‍ നടുപ്പാട്ടില്‍ അത്തീക് റഹ്മാന്‍ വധക്കേസിലെ പ്രതികളാണ് ഇരുവരും.