kunhalikuttyമലപ്പുറം: വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി മുസ്ലീം ലീഗ് നേതൃസ്ഥാനം ഒഴിയുന്നു. നിലവില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാണദ്ദേഹം. അടുത്ത ദിവസം തന്നെ സ്ഥാനമൊഴിയുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഒരു വ്യക്തിക്ക് ഒരു പദവിയെന്ന നയം എത്രയും വേഗത്തില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് താന്‍ പാര്‍ട്ടി നേതൃസ്ഥാനമൊഴിയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയിലെ മറ്റ് എം.എല്‍.എമാര്‍ക്കും പാര്‍ട്ടി സ്ഥാനങ്ങള്‍ നഷ്ടമാകും.

മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്ന പി.കെ.അബ്ദുറബ്ബ് മന്ത്രിയായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആ പദവിയില്‍ നിന്ന് മാറ്റി പകരം പി.അബ്ദുള്‍ റഹീമിനെ നിയമിച്ചിരുന്നു. ദേശീയ സെക്രട്ടറി അബ്ദു സമദ് സമദാനി, സംസ്ഥാന സെക്രട്ടറിമാരായ എം.കെ.മുനീര്‍, കെ.എന്‍.എ.ഖാദര്‍ എന്നിവര്‍ക്കും സ്ഥാനമൊഴിയേണ്ടിവരും. യൂത്ത് ലീഗിലും പുനസംഘടനയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.