തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ സംശയങ്ങള്‍ അദ്ദേഹം ഉള്ളിടത്തോളം കാലം പരിഹരിക്കാന്‍ കഴിയില്ലെന്ന്  വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. എമര്‍ജിങ് കേരളയുമായി ബന്ധപ്പെട്ട് വി.എസിന്റെ വിമര്‍ശനത്തിന് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. മട്ടന്നൂരില്‍ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ads By Google

എമര്‍ജിങ് കേരളയില്‍ പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന പദ്ധതികളില്ല. ഈ പ്രകൃതിയാണ് കേരളത്തിന്റെ ഏറ്റവും വലിയ ശക്തി. അത് നശിപ്പിച്ചുകൊണ്ട് വികസനം പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എമര്‍ജിങ് കേരളയെ കുറിച്ച് ആര്‍ക്കും ആശങ്ക വേണ്ട. സംസ്ഥാനത്തിന്റെ ഒരു തുണ്ട് ഭൂമിയും ആര്‍ക്കും വിട്ട് കൊടുക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിന്റെ പച്ചപ്പ് നശിപ്പിക്കുന്ന പദ്ധതികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അഴിമതി എമര്‍ജ് ചെയ്യാനുള്ള പദ്ധതിയാണ് എമര്‍ജിങ് കേരളയെന്നായിരുന്നു വി.എസിന്റെ വിമര്‍ശനം. എമര്‍ജിങ് കേരളയെക്കുറിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കണണം. തൃപ്തികരമായ വിശദീകരണം ലഭിച്ചാല്‍ മാത്രമേ പരിപാടിയില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കൂവെന്നും വി.എസ് പറഞ്ഞിരുന്നു.

എമര്‍ജിങ് കേരള: നെല്ലിയാമ്പതി വനഭൂമി സ്വകാര്യ ടൂറിസം ലോബിക്ക് വില്‍ക്കാന്‍ നീക്കം