Administrator
Administrator
കാന്തപുരത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി
Administrator
Sunday 9th October 2011 12:12pm

kunhalikuttyകോഴിക്കോട്: എ.പി.വിഭാഗം പരസ്യമായി പിന്തുണച്ചില്ലായിരുന്നുവെങ്കില്‍ മുസ്ലിംലീഗിന് രണ്ട് സീറ്റേ കിട്ടുമായിരുന്നുള്ളുവെന്ന കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ല്യാരുടെ പ്രസ്താവനയോട് പ്രതികരിക്കുന്നില്ലെന്ന് മുസ്ലിംലീഗ് നേതാവും വ്യവസായ മന്ത്രിയുമായ പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഒരു വിവാദത്തിന് ഞങ്ങള്‍ ഇല്ല. സമുദായത്തിന്റെ ഐക്യമാണ് മുസ്ലിംലീഗിന് പ്രാധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ല്യാരുമായി ‘റിപ്പോര്‍ട്ടര്‍’ ചാനല്‍ നടത്തിയ ക്ലോസ്എന്‍കൗണ്ടര്‍ പരിപാടിയിലാണ് കാന്തപുരം ഈ പ്രസ്താവന നത്തിയത്. ‘ഞങ്ങള്‍ പരസ്യമായി പിന്തുണച്ചില്ലായിരുന്നെങ്കില്‍ മുസ്ലിംലീഗിന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ രണ്ടോ മൂന്നോ സീറ്റോ മാത്രമെ കിട്ടുമായിരുന്നുള്ളു’ എന്നായിരുന്നു കാന്തപുരം അഭിമുഖത്തില്‍ പറഞ്ഞിരുന്നത്.

Advertisement