Categories

തന്നെ രക്ഷിച്ചത് പ്രതിപക്ഷ നേതാവിന്റെ ഫോണ്‍കാള്‍: കുഞ്ഞാലിക്കുട്ടി

ചേളാരി: തന്നെയും കേരളത്തെയും രക്ഷിച്ചത് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ ഒരു ഫോണ്‍കോളാണെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. വയനാട്ടില്‍ നിന്ന് മോചന യാത്ര കഴിഞ്ഞ് വരുമ്പോഴാണ് ഉമ്മന്‍ചാണ്ടി തന്നെ വിളിച്ച് ചില ഗൂഢാലോചനകള്‍ നടക്കുന്നുണ്ടെന്ന വിവരം നല്‍കിയത്. ഇതെ തുടര്‍ന്നാണ് തനിക്കും പാര്‍ട്ടിക്കുമെതിരെ പൊട്ടിക്കാനുള്ള ബോംബ് തിരിച്ചറിയാനായതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറം ചേളാരിയില്‍ കേരള മോചന യാത്രയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുഞ്ഞാലിക്കുട്ടിയുടെ വാക്കുകളിലേക്ക്


‘നാലര വര്‍ഷം ഭരിച്ചിട്ടും ജനങ്ങളോട് പറയാന്‍ തങ്ങളുടെ കയ്യിലൊന്നുമില്ലെന്ന് വ്യക്തമായപ്പോഴാണ് ഇവര്‍ ഇവര്‍ക്ക് അറിയാവുന്ന ചില തൊഴില്‍ ചെയ്തത്. 15 വര്‍ഷം മുമ്പുള്ള ഒരു കേസ് വീണ്ടും കുത്തിപ്പൊക്കി കൊണ്ട് വരാനായി ഇവരുടെ നീക്കം. കല്‍പറ്റയില്‍ മോചന യാത്ര കഴിഞ്ഞ് വരുമ്പോഴാണ് ഉമ്മന്‍ചാണ്ടി തന്നെ വിളിച്ച് ചില ഗൂഢാലോചനകള്‍ നടക്കുന്നതായി അദ്ദേഹം പറഞ്ഞത്. കുഞ്ഞാലിക്കുട്ടി, എന്തോ ചില ഗൂഢാലോചനകള്‍ നടക്കുന്നുണ്ട്, ശ്രദ്ധിക്കണം, എന്നായിരുന്നു ഉമ്മന്‍ചാണ്ടി പറഞ്ഞത്. ആ ഫോണ്‍ കിട്ടിയപ്പോള്‍ നമ്മുടെ പ്രവര്‍ത്തകരും ഇറങ്ങി. എന്താണ് പരിപാടിയെന്ന് നോക്കി. ചില വിവരങ്ങള്‍ നമുക്കും ലഭിച്ചു. ആ ഫോണ്‍ കാള്‍ ഇല്ലായിരുന്നെങ്കില്‍ സ്ഥിതി മറിച്ചാവുമായിരുന്നു.

ഇപ്പോള്‍ ഇരിക്കുന്നവര്‍ക്ക് തന്നെ പാര്‍ട്ടിയില്‍ മേധാവിത്വം കിട്ടാന്‍ വേണ്ടി, ഞാന്‍ ആവര്‍ത്തിച്ച് പറയുന്നു. ഇപ്പോള്‍ ഇരിക്കുന്നവര്‍ക്ക് മേധാവിത്വം കിട്ടാന്‍ വേണ്ടിയാണിത് ചെയ്തത്. അതെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. എന്നെ പിടിച്ചാല്‍ അത് സുഖമായി നടക്കും. പിന്നെ ചാനലിന്റെ റേറ്റിങ് കൂടുകയും ചെയ്യും. ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്ത അവര്‍ 15 വര്‍ഷം മുമ്പുള്ള ഒരു കേസുമായി രംഗത്ത് വന്ന് കണ്‍ഫ്യൂഷനുണ്ടാക്കാനിയിരുന്നു ശ്രമം.

തങ്ങളുടെ കയ്യിലും ചില ബോംബുകള്‍ കിട്ടിയിട്ടുണ്ട്. പ്ലേവിന്‍ ലോട്ടറി, പിന്നെ തെളിയാത്ത പല അഴിമതിക്കഥകളും. ഗൂഢാലോചനയുടെ വിവരങ്ങള്‍ യു.ഡി.എഫിന് കൈമാറും. നമ്മുടെ പക്കലും ചാനലുകളുണ്ടല്ലോ. ലീഗിന് ഇപ്പോഴില്ല, ഭാവിയില്‍ വരുമല്ലോ… ‘

3 Responses to “തന്നെ രക്ഷിച്ചത് പ്രതിപക്ഷ നേതാവിന്റെ ഫോണ്‍കാള്‍: കുഞ്ഞാലിക്കുട്ടി”

 1. Kunjus

  പോടാ പുല്ലേ

 2. unni

  നാണമില്ലേ നിങ്ങള്ക് ഇങ്ങനെ പറയാന്‍,,,,,,തന്നെ സപോര്റ്റ് ചെയ്യുന്ന എല്ലാവരും ഇപ്പോള്‍ കോമാളി ആയികൊണ്ടിരികുകായ……ഛീ..നനംകെട്ടവാന്‍

 3. shinod

  എന്തായാലും ഇതു നല്ല രസമുള്ള കാഴ്ച തന്നെ

  ഇടമലയാര്‍ കേസില്‍ പിള്ളയും മാണിയുടെ സംസ്ഥാന നേതാവും..
  ഐസ്‌ക്രീം കേസില്‍ വ്യഭിചാരം വിഷയമല്ലാതാവുന്നു. ഇപ്പോള്‍ വിഷയം ജുഡീഷ്യറിയെയെയും എക്‌സിക്യുട്ടീവിനെയും പണംകൊടുത്തുസഹായിച്ചുവെന്നതാണ്.
  തീര്‍ച്ചയായും കുഞ്ഞാപ്പയെ പൂട്ടാനുള്ള മരുന്നെല്ലാം ഇന്ത്യാ വിഷന്‍ നല്‍കിയതില്‍ ഉണ്ട്.
  കൂടാതെ റൗഫ് നേരിട്ടു നല്‍കിയ തെളിവുകളും..പാകിസ്താന്‍ പണം.. തീര്‍ച്ചയായും ഇപ്പോള്‍ കൂടെ നില്‍ക്കുന്നവര്‍ക്കെല്ലാം കുറച്ചകന്നുനില്‍ക്കേണ്ടി വരും..
  യു.ഡി.എഫും മോശമല്ല. തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ലാവ്‌ലിന്‍ ബോംബ് പൊട്ടാനുള്ള പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ നടക്കുന്നു.
  അച്ചുമാമന്‍ താന്‍ എന്തിനുവേണ്ടിയാണോ നിലകൊണ്ടിരുന്നത്..അതെല്ലാം ശരിയാക്കുമെന്ന വാശിയിലുമാണ്. ഗതികേടിന്റെ നാലുവര്‍ഷങ്ങള്‍ക്കുശേഷം സ്വന്തം പാര്‍ട്ടിക്കാരെ പോലും ഉത്തരംമുട്ടിച്ചുകൊണ്ട്് അദ്ദേഹം താരമാവുകയാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.