Categories

കുഞ്ഞാലിക്കുട്ടി ശിഹാബ് തങ്ങളെ ബ്ലാക്ക് മെയില്‍ ചെയ്തു

കോഴിക്കോട്: പാണക്കാട് ശിഹാബ് തങ്ങളെ പി.കെ കുഞ്ഞാലിക്കുട്ടി ബ്ലാക്ക് മെയില്‍ ചെയ്തിരുന്നുവെന്ന് കെ.എ റഊഫ്. ഇക്കാര്യത്തില്‍ വ്യക്തമായ തെളിവ് എന്റെ പക്കലുണ്ട്. മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ സൗകര്യം ചെയ്ത് തരികയാണെങ്കില്‍ തെളിവുകളടക്കമുള്ള വിവരം ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് കൈമാറും. അതിന് സൗകര്യം ലഭിച്ചില്ലെങ്കില്‍ സമസ്ത ഉള്‍പ്പെടെയുള്ള മറ്റ് സാമുദായിക നേതാക്കന്‍മാരെ കണ്ട് ഇക്കാര്യം വ്യക്തമാക്കും. അതിനും സൗകര്യം ലഭിച്ചില്ലെങ്കില്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പ്രസ്‌ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ കുഞ്ഞാലിക്കുട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്തുവെന്നാണ് അദ്ദേഹം പറഞ്ഞത്. എന്താണ് ബ്ലാക്ക്‌മെയില്‍ ചെയ്തതെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇന്ത്യാവിഷന്‍ എഡിറ്റര്‍ എം.പി ബഷീറുമായി തനിക്ക് വ്യക്തിപരമായ ബന്ധമൊന്നുമില്ല. ബഷാറുമായി ഇപ്പോഴും ബന്ധപ്പെടുന്നുണ്ട്. അത് സ്വാഭാവികമാണ്. മുനീറിന്റെ ഓഫീസില്‍ മന്ത്രിയാരിക്കുമ്പോള്‍ ഒരു തവണ പോലും ഞാന്‍ പോയിട്ടില്ല.

ഞാനാണ് റജീനയുടെയും റജുലയുടെയും സ്‌റ്റേറ്റ്‌മെന്റ് തയ്യാറാക്കിയതെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. സ്റ്റേറ്റ്‌മെന്റ് എന്നാല്‍ വ്യക്തി പോലീസിന് നല്‍കുന്ന മൊഴിയാണ്. ഞാനന്ന് അദ്ദേഹത്തിന്റെ കൂടെയില്ല. പണം നല്‍കിയാല്‍ അവര്‍ ഇപ്പോഴും തനിക്കെതിരെ മൊഴി നല്‍കിയേക്കുമെന്നും റഊഫ് പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.