Administrator
Administrator
പി.സി ജോര്‍ജ് കത്തയച്ചത് യു.ഡി.എഫുമായി ആലോചിക്കാതെ: കുഞ്ഞാലിക്കുട്ടി
Administrator
Sunday 11th September 2011 11:40am

kunhalikuttyകോഴിക്കോട്: പാമോയില്‍ കേസ് പരിഗണിക്കുന്ന തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജിക്കെതിരെ പി.സി ജോര്‍ജ് പരാതി അയച്ചത് യു.ഡി.എഫുമായി ആലോചിച്ചിട്ടല്ലെന്ന് വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. പ്രതിപക്ഷത്തിന്റെ രാജി ആവശ്യം പതിവുള്ളതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സ്ഥിരമായി കേസുകൊടുക്കുന്ന പ്രതിപക്ഷമാണ് ഇവിടെയുള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാമോലിന്‍ കേസ് പരിഗണിക്കുന്ന തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക ജഡ്ജി പി.കെ ഹനീഫ അധികാരപരിധി ലംഘിക്കുന്നു എന്നാരോപിച്ച് ശനിയാഴ്ച പി.സി ജോര്‍ജ് പ്രതിഭാ പാട്ടീലിന് പരാതി നല്‍കിയിരുന്നു. ഇതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

Advertisement