കോഴിക്കോട്: കുഞ്ഞാലിക്കുട്ടി തന്റെ മണ്ഡലം കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതിരുന്നത് തിരക്ക് മൂലമാണെന്ന് കോഴിക്കോട് നോര്‍ത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ മുനീര്‍. അദ്ദേഹം വരും ദിവസങ്ങളില്‍ പ്രചാരണത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമിയോടുള്ള ആശയപരമായ നിലപാടില്‍ മാറ്റമില്ല. എന്നാല്‍ സ്ഥാനാര്‍ഥി എന്ന നിലയില്‍ ആരെയും വേര്‍തിരിച്ചുകാണുന്നില്ല. കോഴിക്കോട് പ്രസ് ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.