kunhalikuttyകൊച്ചി: ജസ്റ്റിസ് നിസാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വിശ്വസനീയമല്ലെന്നും കാസര്‍കോഡ് വെടിവയ്പിനെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്നും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി.

എം.എ. നിസാര്‍ പഴയ ഇടതുപക്ഷക്കാരനാണ്. ഇടതുപക്ഷത്തിന് വേണ്ടി കൗണ്‍സിലറായി മത്സരിച്ച് തോറ്റയാളാണദ്ദേഹം. കാസര്‍ഗോഡ് വെടിവയ്പ് സി.ബി.ഐ അന്വേഷിക്കണമെന്ന് നേരത്തെയും ലീഗ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ഇടതു സര്‍ക്കാര്‍ ഈ ആവശ്യം തള്ളുകയായിരുന്നു. നിക്ഷിപ്ത താല്‍പര്യം മൂലമാണ് അന്ന് സി.ബി.ഐ അന്വേഷണത്തിന് ഇടതു സര്‍ക്കാര്‍ തയ്യാറാകാതിരുന്നത്. ഇക്കാര്യത്തില്‍ എല്‍.ഡി.എഫ് എന്തോ ഒളിക്കുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

ആസൂത്രണ ബോര്‍ഡിലെ അനൗദ്യോഗിക അംഗമായി തരുണ്‍ദാസിനെ നിയമിച്ചതിനെ കുഞ്ഞാലിക്കുട്ടി ന്യായീകരിച്ചു. തരുണ്‍ദാസ് തികഞ്ഞ പ്രൊഫഷണല്‍ ആണെന്നും അദ്ദേഹത്തിന്റെ പ്രൊഫഷണലിസമാണ് സര്‍ക്കാര്‍ പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്തുകിട്ടിയാലും വിവാദമാക്കുന്നവരാണ് നിയമനത്തെ എതിര്‍ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.