കോഴിക്കോട്: നാദാപുരത്ത് നടന്ന ബോംബ് നിര്‍മാണത്തില്‍ മുസ്്‌ലിംലീഗിന് യാതൊരു പങ്കുമില്ലെന്ന് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പാര്‍ട്ടി ആരെയും ബോംബ് നിര്‍മിക്കാന്‍ എല്‍പ്പിച്ചിട്ടില്ല.

നാദാപുരത്ത് ഏറെക്കാലമായി നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ രാഷ്ട്രീയ പാര്‍ട്ടികള്‍ ഗൗരവത്തോടെ കാണണം. ഇത്തരം സംഭവങ്ങള്‍ക്ക് പിറകില്‍ ആരാണെന്ന വസ്തു നിഷ്ഠമായ അന്വേഷണം നടത്തണം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം മുസ്്‌ലിംലീഗിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ആരും നോക്കേണ്ട. നായനാര്‍ മുഖ്യമന്ത്രിയായ കാലത്ത് നടത്തിയതുപോലെ ആത്മാര്‍ഥമായ സമാധാന ശ്രമങ്ങളാണ് നാദാപുരത്ത് നടക്കേണ്ടത്. എരിതീയില്‍ എണ്ണയൊഴിക്കാന്‍ ഭരണാധികാരികള്‍ ശ്രമിക്കുന്നത് ആരോഗ്യകരമല്ല. ഇത് തിരിച്ചറിയാനുള്ള വിവേകം കേരളത്തിലെ സാധാരണക്കാര്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.