kunhalikutyമലപ്പുറം: മാധ്യമങ്ങള്‍ നിസ്സാര കാര്യങ്ങള്‍ പെരുപ്പിച്ച് പ്രശ്‌നമുണ്ടാക്കുകയാണെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. വിവാദങ്ങളുണ്ടാക്കി യഥാര്‍ഥ വികസനപ്രശ്‌നങ്ങള്‍ മാധ്യമങ്ങള്‍ അവഗണിക്കുകയാണ്.

വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുപകരം സെന്‍സേഷന് വാര്‍ത്തകളുടെ പിന്നാലെയാണ് മാധ്യമങ്ങളെന്നും സത്യം പറയണമെന്ന് നിര്‍ബന്ധമില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയത് പ്രതിസന്ധിയുണ്ടാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മലപ്പുറത്ത് മുസ്‌ലിംലീഗ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലീഗിനെക്കുറിച്ച് ആരോപണങ്ങള്‍ ഏതൊക്കെ ദിശയില്‍നിന്ന് ഉയര്‍ന്നാലും പൂച്ചയെപ്പോലെ നാല് കാലിലേ പാര്‍ട്ടി വീഴൂ. അത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തെളിയിച്ചിട്ടുണ്ട്്. മുസ്‌ലിംലീഗ് യോഗങ്ങളില്‍ ചര്‍ച്ചചെയ്യപ്പെടുന്ന കാര്യങ്ങളല്ല മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ 90 ശതമാനവും. സൗഹൃദപരമായ ചര്‍ച്ചകള്‍ നടക്കുന്ന പാര്‍ട്ടിയോഗങ്ങളില്‍ ഭിന്നിപ്പുണ്ടെന്നുവരെ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബജറ്റില്‍ മലപ്പുറത്തിന് ഒന്നും വാരിക്കോരിക്കൊടുത്തിട്ടില്ല. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ എല്‍.ഡി.എഫ് ഭരണത്തെത്തുടര്‍ന്നുള്ള അസന്തുലിതാവസ്ഥ ഇല്ലാതാക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.