Administrator
Administrator
തലയില്‍ വെച്ച് കെട്ടിയാലും ഉപമുഖ്യമന്ത്രിസ്ഥാനം വേണ്ട-കുഞ്ഞാലിക്കുട്ടി
Administrator
Monday 4th April 2011 9:00am

kunhalikuttyചാവക്കാട്: തലയില്‍വച്ചുകെട്ടിയാലും തനിയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം വേണ്ടെന്ന് മുസ്‌ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി.

യു.ഡി.എഫ് ഭരണത്തിലെത്തുമെന്ന് വി.എസ് ഉറപ്പിച്ചതുകൊണ്ടാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്. ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഭരണം കിട്ടിയാല്‍ ഞാന്‍ ഉപമുഖ്യമന്ത്രിയാകുന്ന തരത്തിലുള്ള ഒരു ചര്‍ച്ചയും യു.ഡി.എഫില്‍ നടന്നിട്ടില്ല. പൂട്ടും താക്കോലുമായി നടക്കുന്ന വി.എസ് ആരെയെങ്കിലും പൂട്ടിയിടാന്‍ തക്കം പാര്‍ത്ത് നടക്കുകയാണ് കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

കുഞ്ഞാലിക്കുട്ടി ഏതെങ്കിലും കാരണവശാല്‍ ജയിക്കുകയാണെങ്കില്‍ അദ്ദേഹത്തെ ഉപമുഖ്യമന്ത്രിയാക്കാമെന്ന് രഹസ്യഉറപ്പ് കോണ്‍ഗ്രസ് ലീഗിന് നല്‍കിയിട്ടുണ്ടെന്നായിരുന്ന് വി.എസ് കഴിഞ്ഞ ദിവസം പറഞ്ഞത്.

മത്സരിക്കാനുള്ള സീറ്റ് 24ല്‍ ഒതുക്കാന്‍ ലീഗ് സമ്മതിച്ചത് ഈ വ്യവസ്ഥയോടെയാണെന്നും ഇക്കാര്യത്തില്‍ കോണ്‍ഗസ് നേതാക്കള്‍ സോണിയ ഗാന്ധിയില്‍ നിന്നും ഉറപ്പ് വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Advertisement