kunhalikuttyമലപ്പുറം: മുസ്‌ലിംലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവായി പി.കെ കുഞ്ഞാലിക്കുട്ടിയെ തിരഞ്ഞെടുത്തു. ലീഗിന്റെ ആദ്യമന്ത്രിയായി കുഞ്ഞാലിക്കുട്ടി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഇ അഹമ്മദ് വ്യക്തമാക്കി. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് അഹമ്മദ് ഇക്കാര്യം അറിയിച്ചത്.

ലീഗിന് നാല് മന്ത്രിമാര്‍ മതിയെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മറ്റ് മന്ത്രിമാരെ നിശ്ചയിക്കാന്‍ ഹൈദരലി തങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.