കോഴിക്കോട്: തീവ്രവാദികള്‍ മുസ്‌ലീം ലീഗിലേയ്ക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം പഴക്കമുള്ളതെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. ഇങ്ങനെ പറഞ്ഞ് നടക്കുന്നവര്‍ക്ക് നാണമില്ലേയെന്നും അദ്ദേഹം പറഞ്ഞു.

തീവ്രവാദത്തിനെതിരെ ശക്തമായി അടരാടുന്ന ഇന്ത്യയിലെ ഏക പാര്‍ട്ടി ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലീം ലീഗാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാലും പറഞ്ഞുനടക്കും ലീഗ് തീവ്രവാദികളെ വളര്‍ത്തുന്നുവെന്ന്. അങ്ങനെയുള്ളവരോട് സഹതാപം മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിച്ചത് ലീഗ് വിരുദ്ധരാണ്. ചില രാഷ്ട്രീയ നേതാക്കള്‍ ക്രിമിനലുകളെ കൂട്ടുപിടിച്ച് കേസ് കൊടുക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.