കുണ്ടറ: 10 വയസുകാരി പെണ്‍കുട്ടി തൂങ്ങഘി മരിച്ച സംഭവം വിവാദമായതിനേ തുടര്‍ന്ന് പുനരന്വേഷണം നടത്തിയ മറ്റൊരു കേസിലും നിര്‍ണ്ണായകമായ കണ്ടെത്തല്‍. 36-കാരന്‍ ആത്മഹത്യ ചെയ്ത സംഭവം കൊലപാതകമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. മരിച്ച ഷാജിയുടെ ഭാര്യയായ ആശയെ പോലീസ് അറസ്റ്റ് ചെയ്തു.

രണ്ട് മാസം മുന്‍പാണ് ഷാജിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തു ഞെരിച്ചതിനെ തുടര്‍ന്നുള്ള മരണമാണ് സംഭവിച്ചത് എന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അവഗണിച്ച് സംഭവം ആത്മഹത്യ എന്ന നിഗമനത്തിലെത്തി കേസ് എഴുതി തള്ളുകയായിരുന്നു പോലീസ്.


Also Read: കുണ്ടറ പീഡനം: കുട്ടിയുടെ മുത്തച്ഛന്റെ അറസ്റ്റ് രേഖപ്പെടുത്തി


മുത്തശ്ശന്റെ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത 10 വയസുകാരിയുടെ കേസില്‍ വീഴ്ച വരുത്തിയതിന് സസ്‌പെന്‍ഷനിലായ എസ്.ഐയും സി.ഐയും തന്നെയാണ് ഈ കേസിലും വീഴ്ച വരുത്തിയത്.

നേരത്തേ പീഡന കേസിലെ പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു. പെണ്‍കുട്ടിയുടെ സഹോദരിയുടേയും മുത്തശ്ശിയുടേയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയുടെ അറസ്റ്റ്. പേരക്കുട്ടിയും മകളും മുന്‍പ് പലവട്ടം പരാതിപ്പെട്ടിരുന്നുവെന്നാണ് മുത്തശ്ശി മൊഴി നല്‍കിയത്.