എഡിറ്റര്‍
എഡിറ്റര്‍
കുണ്ടറ പീഡനക്കേസ്: പ്രധാന പ്രതി മുത്തച്ഛനെന്ന് പൊലീസ്
എഡിറ്റര്‍
Sunday 19th March 2017 3:13pm

കൊച്ചി: കുണ്ടറ പീഡനക്കേസില്‍ പ്രതി മുത്തച്ഛനെന്ന് പൊലീസ്. മുത്തച്ഛന്‍ പെണ്‍കുട്ടിയെ പല തവണ പീഡനത്തിന് ഇരയാക്കിതയായി പൊലീസ് വ്യക്തമാക്കി.

അന്വേഷണത്തില്‍ നിര്‍ണായകമായത് അമ്മയുടെ മൊഴിയാണ്. പെണ്‍കുട്ടിയെ മുത്തച്ഛന്‍ പീഡിപ്പിച്ചതായി അമ്മ മൊഴി നല്‍കിയിരുന്നു.

പെണ്‍കുട്ടിയുടെ സഹോദരിയും മുത്തശ്ശിയും ഇയാള്‍ക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്. പേരക്കുട്ടിയും മകളും മുന്‍പ് പലവട്ടം പരാതിപ്പെട്ടിരുന്നുവെന്നും മുത്തശ്ശി പറഞ്ഞു. കൊല്ലത്തെ പ്രമുഖ അഭിഭാഷകന്റെ ഗുമസ്തനായിരുന്നു പ്രതി. ഇയാള്‍ ഇപ്പോള്‍ ഒരു ലോഡ്ജിന്റെ മാനേജരാണ്.

ഇതുവരെ അന്വേഷണസംഘത്തോടു സഹകരിക്കാതിരുന്ന പെണ്‍കുട്ടിയുടെ അമ്മയും മൂത്തസഹോദരിയും ഇപ്പോള്‍ അനുകൂലമായാണ് പെരുമാറുന്നത്. ഇതോടെയാണ് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായത്.

മരിക്കുന്നതിനു മൂന്നു ദിവസം മുന്‍പു വരെയുള്ള ഏതെങ്കിലും സമയത്തു പെണ്‍കുട്ടി പീഡനത്തിനിരയായിരുന്നുവെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.


Dont Miss കേരളത്തില്‍ സി.പി.ഐ.എമ്മിനെ നേരിടാന്‍ ആര്‍.എസ്.എസ് പ്രമേയം 


അതിനിടെ, പെണ്‍കുട്ടിയെ അച്ഛന്‍ മുന്‍പ് ലൈംഗിക പീഡനത്തിരയാക്കിയെന്ന കേസില്‍ വിചാരണ നിര്‍ത്തിവെയ്ക്കാന്‍ കോടതിയില്‍ ആവശ്യപ്പെടാന്‍ പൊലീസ് തീരുമാനിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി അടുത്ത ദിവസം തന്നെ കോടതിക്ക് അപേക്ഷ നല്‍കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കൊട്ടാരക്കര ഡി.വൈ.എസ്.പി ബി. കൃഷ്ണകുമാര്‍ അറിയിച്ചു.

കേസിന്റെ വാസ്തവത്തെപ്പറ്റി സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് പുനഃരന്വേഷണം നടത്താന്‍ കൊല്ലം എസ്പി ഉത്തരവിട്ടിരുന്നു. പ്രാരംഭമായി നടത്തിയ പരിശോധനയില്‍ പൊരുത്തകേടുകള്‍ കണ്ടതുകൊണ്ടാണ് വിചാരണ നിര്‍ത്തിവയ്ക്കാന്‍ അപേക്ഷ നല്‍കുന്നത്.

Advertisement