കുണ്ടറ: കുണ്ടറ പീഡനവുമായി കുട്ടിയുടെ അമ്മയടക്കം ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ അമ്മയുടെ അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയുമാണ് അറസ്റ്റ് ചെയ്തത്. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

ആറ് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് റൂറല്‍ എസ്.പി പറഞ്ഞു. പത്ത് ടീമായി കേസ് അന്വേഷിക്കുകയാണ്. കേസിലെ നടപടികളില്‍ വീഴ്ചയുണ്ടായിരുന്നെന്നും അത് മറികടന്നെന്നും പൊലീസ് പറയുന്നു.

കുട്ടിയുടെ അമ്മ അന്വേഷണവുമായി സഹകരിച്ചില്ലെന്നും ഇപ്പോള്‍ ചോദ്യം ചെയ്തപ്പോഴും അവര്‍ സഹകരിച്ചില്ലെന്നും പൊലീസ് പറഞ്ഞു.

ഇതിന് മുന്‍പ് കുട്ടിയുടെ അച്ഛന്‍ കുട്ടിയെ ഉപദ്രവിച്ചെന്ന കേസ് ഉണ്ടായിരുന്നു. അത് കെട്ടിച്ചമച്ചതാണെന്ന സംശയമുണ്ടെന്നും പൊലീസ് പറയുന്നു. ആ കേസ് കൂടി ഇതിനൊപ്പ്ം അന്വേഷിക്കുമെന്നും റൂറല്‍ എസ്.പി വ്യക്തമാക്കി.


Dont Miss ആം ആദ്മി സര്‍ക്കാരിന്റെ എല്ലാ പരസ്യബോര്‍ഡുകളും ദല്‍ഹിയില്‍ നിന്നും എടുത്തുമാറ്റണം: തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ആവശ്യവുമായി ബി.ജെ.പി


മരണപ്പെട്ട പത്തുവയസുകാരിയുടെ ആത്മഹത്യ കുറിപ്പ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു. കുറിപ്പിലെ കൈയ്യക്ഷരം പെണ്‍കുട്ടിയുടേതല്ലെന്ന മാതാപിതാക്കളുടെ മൊഴിയെത്തുടര്‍ന്നായിരുന്നു അന്വേഷണ സംഘം ആത്മഹത്യാ കുറിപ്പ് തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് അയച്ചത്.

വീട്ടിലെ പ്രശ്നങ്ങള്‍ കാരണം സ്വസ്ഥമായി ജീവിക്കാന്‍ കഴിയുന്നില്ലെന്നും അതിനാല്‍ ആത്മഹത്യ ചെയ്യുകയാണ് എന്നുമായിരുന്നു കുട്ടിയുടേതെന്നു കരുതപ്പെടുന്ന ആത്മഹത്യ കുറിപ്പില്‍ ഉണ്ടായിരുന്നത്.

എന്നാല്‍ കുട്ടി മരണത്തിനു മുമ്പ് ലൈംഗിക പീഡനത്തിനിരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞതിനെത്തുടര്‍ന്ന് കൃത്യമായ അന്വേഷണം നടത്താതിന്റെ പേരില്‍ സി.ഐയെ ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു.

കഴിഞ്ഞ ജനുവരി പതിനഞ്ചിനായിരുന്നു പെണ്‍കുട്ടിയെ വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. മൃതദേഹത്തിന്റെ കാലുകള്‍ തറയില്‍ മുട്ടി നില്‍ക്കുന്ന തരത്തിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇത് മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണത്തിന് കാരണമായിരുന്നു.