എഡിറ്റര്‍
എഡിറ്റര്‍
കുണ്ടറയില്‍ മരിച്ച 10 വയസുകാരിയുടെ ദേഹത്ത് 22 മുറിവുകള്‍; മരിക്കുന്നതിന് മൂന്ന് ദിവസം മുന്‍പു വരെ പീഡനത്തിന് ഇരയായി; ഡോക്ടറുടെ മൊഴി പുറത്ത്
എഡിറ്റര്‍
Friday 17th March 2017 10:14am

കൊല്ലം: കുണ്ടറയില്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട പത്തുവയസുകാരി നിരന്തരം പീഡനത്തിന് ഇരയായതായി ഡോക്ടറുടെ മൊഴി. മരിക്കുന്നതിന് മൂന്ന് ദിവസം മുന്‍പു വരെ കുട്ടി പീഡിപ്പിക്കപ്പെട്ടു.

കുട്ടിയുടെ ശരീരത്തില്‍ 22 മുറിവുകളുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നെന്നും ഡോക്ടറുടെ മൊഴിയില്‍ പറയുന്നു.

ഡി.വൈ.എസ്.പി അടങ്ങുന്ന സംഘമായിരുന്നു ഇന്നലെ ഡോക്ടറുടെ മൊഴി എടുത്തത്. കുട്ടി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയായതായി ഡോക്ടര്‍ മൊഴിയില്‍ പറയുന്നു.

കുട്ടിക്ക് ത്വക്ക് രോഗമുണ്ടായിരുന്നെന്നും എന്നാല്‍ ശരീരത്തിലെ മുറിവുകള്‍ എല്ലാം കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്ന് വ്യക്തമാക്കുന്നതാണെന്നും ഡോക്ടര്‍ പറയുന്നു.

ഇന്നലെ കുട്ടിയുടെ അമ്മയടക്കം നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുട്ടിക്ക് ഇന്‍ഫെക്ഷന്‍ ഉണ്ടായിരുന്നെന്നും അതുമായി ബന്ധപ്പെട്ട് മുറിവുകളാണ് ദേഹത്ത് ഉണ്ടായിരുന്നതെന്നാണ് അമ്മ പറയുന്നത്. എന്നാല്‍ ഇതില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ കൂടിയാണ് പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴി എടുത്തത്.

പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇതിന്റെ ഭാഗമായി പ്രതികളെ വേറൊരു കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. തുടരന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഇപ്പോള്‍ കൊട്ടാരക്കര റൂറല്‍ ഓഫീസില്‍ പൊലീസ് യോഗം ചേരുന്നുണ്ട്.

അടുത്തബന്ധു എന്ന് പറയുന്ന ആളാണ് കുട്ടിയെ പീഡിപ്പിച്ചത് എന്ന നിഗമനത്തില്‍ തന്നെയാണ് പോലീസ്. എന്നാല്‍ അതുമായി ബന്ധപ്പെട്ട തെളിവുകളാണ് ഇനി ലഭിക്കേണ്ടത്.

എന്നാല്‍ അന്വേഷണവുമായി കുട്ടിയുടെ അമ്മയും ബന്ധുക്കളും സഹകരിക്കാത്ത സാഹചര്യത്തില്‍ കൂടുതല്‍ ശാസ്ത്രീയ അന്വേഷണം ആവശ്യമായ സാഹചര്യത്തിലാണ് പൊലീസ് ഡോക്ടറുടെ മൊഴി എടുത്തത്.

Advertisement