എഡിറ്റര്‍
എഡിറ്റര്‍
കുണ്ടറ പീഡന കേസ്: വിക്ടറിന്റെ ഭാര്യ പൊലീസ് കസ്റ്റഡിയില്‍
എഡിറ്റര്‍
Friday 24th March 2017 5:05pm

കൊല്ലം: കുണ്ടറ പീഡന കേസിലെ കുറ്റാരോപിതനായ വിക്ടറിന്റെ ഭാര്യ ലതയെ (58) പൊലീസ് കസ്റ്റഡിയിലെടുത്തു. 14-കാരി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഭര്‍ത്താവിന് കൂട്ടുനിന്നു എന്ന മൊഴിയെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

വിക്ടറിനെതിരെ 14-കാരി പെണ്‍കുട്ടി കഴിഞ്ഞദിവസം കോടതിയില്‍ മൊഴി നല്‍കിയിരുന്നു. വിക്ടര്‍ മൂന്ന് വര്‍ഷമായി തന്നെ അതിക്രൂരമായി ലൈംഗിക പീഡനത്തിന് വിധേയയാക്കുകയായിരുന്നു എന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. കുണ്ടറയില്‍ മരിച്ച പെണ്‍കുട്ടിയുടെ ബന്ധുവാണ് ഈ പെണ്‍കുട്ടി.

പെണ്‍കുട്ടി പറഞ്ഞ കാര്യങ്ങളെല്ലാം പൊലീസിന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ലതയുടെ അറസ്റ്റ്. പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ കഴിയാത്ത വിധം ക്രൂരമായാണ് 14-കാരി പെണ്‍കുട്ടിയെ വിക്ടര്‍ പീഡിപ്പിച്ചത്.


Also Read: ‘വിദ്യാഭ്യാസം എങ്ങനെ ഭാരതവത്കരിക്കാം?’ രാജ്യമെമ്പാടുമുള്ള യൂണിവേഴ്സിറ്റി അധ്യാപകര്‍ക്ക് മോഹന്‍ ഭഗവത് ക്ലാസെടുക്കും


രാജകുമാരിയെ പോലെ വിവാഹം കഴിപ്പിച്ച് അയയ്ക്കാമെന്നും 10 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടില്‍ ഇടാമെന്നും പറഞ്ഞ് പ്രലോഭിപ്പിച്ചാണ് വിക്ടര്‍ പെണ്‍കുട്ടിയെ ചൂഷണം ചെയ്തത്. കൊട്ടാരക്കര ഡി.വൈ.എസ്.പിയാണ് കേസ് അന്വേഷിക്കുന്നത്.

10 വയസുകാരിയുടെ മരണത്തില്‍ നടത്തിയ അന്വേഷണമാണ് പഴയ കേസുകള്‍ വീണ്ടും ഉയര്‍ന്നു വരാന്‍ കാരണം. ജനുവരി 15 നായിരുന്നു പത്തു വയസ്സുകാരിയെ വീട്ടിലെ ജനല്‍കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കാലുകള്‍ തറയില്‍ മുട്ടി നില്‍ക്കുന്ന രീതിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിലായിരുന്നു കുട്ടി നിരന്തര ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്.

Advertisement