കൊച്ചി:കുണ്ടന്നൂരില്‍ അമോണിയം ടാങ്കര്‍ അപകടത്തില്‍പ്പെട്ട് മറിഞ്ഞു. ടാങ്കറില്‍ നിന്ന് നേരിയ തോതില്‍ വാതക ചോര്‍ച്ചയുണ്ടായി. ഫയര്‍ ഫോഴ്‌സും പോലീസും സ്ഥലത്തെത്തി ഒമ്പത് മണിയോടെ ഇതു വഴിയുള്ള ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു.

വെല്ലിംഗ്ടണ്‍ ഐലന്റില്‍ നിന്നും ഫാക്ട് അമ്പലമുകള്‍ ഡിവിഷനിലേക്ക് കൊണ്ടുപോവുകയായിരുന്ന ട്രക്കാണ് പുലര്‍ച്ചെ നാല് മണിയോടെ അപകടത്തില്‍പ്പെട്ടത്. അമോണിയം ടാങ്ക് കയറ്റിയ ട്രക്കില്‍ മറ്റൊരു ട്രക്ക് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ 15 ടണ്‍ ഭാരമുള്ള അമോണിയം ടാങ്ക് റോഡിലേക്ക് മറിഞ്ഞു. ടാങ്കിന്റെ വാല്‍വിലാണ് ലീക്കുണ്ടായിരിക്കുന്നത്.

ഫാക്ടിലെ ഉന്നതോദ്യഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. അഗ്നിശമന, പൊലീസ് സേനാംഗങ്ങളുടെ നേതൃത്വത്തില്‍ വാതകം നിര്‍വീര്യമാക്കാനുള്ള ശ്രമം തുടരുകയാണ്.