Categories

Headlines

കൂടംകുളം പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം

തിരുനല്‍വേലി: കൂടംകുളം ആണവ നിലയത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്ക് നേരെ ഗുണ്ടാ ആക്രമണം. തിരുന്നല്‍വേലി കളക്ട്രേറ്റില്‍ ചര്‍ച്ചക്ക് പോയ പുഷ്പരാജന്‍, സുരാജ് എന്നിവര്‍ക്കും ഒപ്പമുണ്ടായിരുന്ന 20 സ്ത്രീകള്‍ക്കും നേരെയാണ് ഗുണ്ടാ ആക്രമണം നടന്നത്.

തിരുനല്‍വേലി കളക്ടേറ്റില്‍ സെന്‍ട്രല്‍ ഗവണ്‍മെന്റ് എക്‌സ്‌പേര്‍ട്ട് പാനലുമായി ചര്‍ച്ച നടത്താനായി പോയപ്പോഴാണ് സമരക്കാര്‍ ആക്രമണത്തിന് ഇരയായത്. സ്ത്രീകളുള്‍പ്പെടെയുള്ള സമരസമിതിപ്രവര്‍ത്തകരെ മറ്റും ചെരുപ്പ് ഉപയോഗിച്ചാണ് അടിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീകളെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സമരസമിതിക്കാര്‍ അറിയിച്ചു.

ഹിന്ദു മുന്നണി പ്രവര്‍ത്തകരും സ്ഥലത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ് ആക്രമണം നടത്തിയതെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി. സംഭവത്തില്‍ 14 പേരെ പാളയം കോട്ടൈ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹിന്ദു മുന്നണി സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി ജയകുമാറിനെയും അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ ഇവരെ പിന്നീട് പോലീസ് റിമാന്റില്‍ വിട്ടു.

ആക്രമണം നടന്ന ഉടന്‍ തന്നെ പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി പ്രവര്‍ത്തകര്‍ സ്ഥലത്ത് തടിച്ചുകൂടി. 11: 15 ഓടെ  പ്രതിഷേധക്കാര്‍ പള്ളിയില്‍ കയറി മണി മുഴക്കിയതോടെ പ്രദേശവാസികള്‍ ഒന്നടങ്കം സ്ഥലത്തെ കാമരാജ് സ്റ്റാച്യുവിന് മുന്നില്‍ തടിച്ചു കൂടുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ പോലീസ് ഇടപെട്ട് ഗുണ്ടകളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

എന്നാല്‍ കൂടംകുളം ആണവനിലയം സുരക്ഷിതമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍. കൂടംകുളം ആണവ പ്ലാന്റ് സുരക്ഷിതവും പ്രവര്‍ത്തനസജ്ജവുമാണെന്നും വിദഗ്ധസമിതി കേന്ദ്രസര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

പ്രതിഷേധക്കാരുമായി ഇനി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തില്ലെന്നും കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ സമരസമിത്യുമായി നടത്തിയ മൂന്നു ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു. വിദഗ്ദ്ധ സമിതിയുടെ ജോലി പൂര്‍ത്തിയായെന്നും റിപ്പോര്‍ട്ട് ആണവോര്‍ജ കമ്മീഷന് സമര്‍പ്പിക്കുമെന്നും സമിതി അധ്യക്ഷന്‍ എ.ഇ.മുത്തുനായകം പറഞ്ഞു.

സമരക്കാരുടെ പല ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാന്‍ സെന്‍ട്രല്‍ ഗവണ്‍മെന്റ് പാനലിന് സാധിച്ചില്ലെന്നാണ് പ്രതിഷേധക്കാരുടെ വാദം. തങ്ങളുടെ പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ചര്‍ച്ചകള്‍ പലതും പരാജയപ്പെട്ടതെന്നും അവര്‍ വ്യക്തമാക്കി.

ഇത്രയും കാലം സമാധാനപരമായ പ്രതിഷേധ സമരമായിരുന്നു കൂടംകുളത്ത് നടന്നിരുന്നത്.എന്നാല്‍ സമരത്തെ അടിച്ചമര്‍ത്താനായി മനപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

Malayalam News

Kerala News In English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

കീറിപ്പറഞ്ഞ വസ്ത്രവുമായി കൂട്ട ബലാത്സംഗത്തില്‍നിന്ന് രക്ഷപ്പെട്ടെത്തിയ ജെ.എന്‍.യു വിദ്യാര്‍ത്ഥിനിയോട് ഇത് ഫ്രീ-സെക്‌സ് രാജ്യമല്ലെന്ന് പൊലീസ്, പെണ്‍കുട്ടിയെക്കൊണ്ട് മാപ്പെഴുതിക്കാന്‍ ശ്രമിച്ചതായും ആരോപണം

ഫരീദാബാദ്: കൂട്ടുകാരോടൊപ്പം പുറത്തുപോയ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കാന്‍ ശ്രമിച്ചതായി പരാതി. ഫരീദാബാദില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പരാതി പൊലീസ് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചതായി ആരോപണമുയര്‍ന്നു.അസോള വന്യജീവിസങ്കേതത്തിലെ ഭരദ്വാജ് തടാകം സന്ദര്‍ശിക്കാന്‍ കൂട്ടുകരോടൊപ്പം പോയതായിരുന്നു വിദ്യാര്‍ത്