താമരശ്ശേരി: മദ്യപിച്ച് ഓടിച്ച കാറിടിച്ച് രണ്ട് പേര്‍ മരിച്ച കേസില്‍ കുന്ദമംഗലം എസ്.ഐയെ സസ്‌പെന്റ് ചെയ്തു. കുന്ദമംഗലം എസ്.ഐ. ഗണേഷ്‌കുമാറിനെയാണ് ഡി.വൈ.എസ്.പി മുഹമ്മദ് യാസീന്‍ സസ്‌പെന്റ് ചെയ്തത്. റൂറല്‍ എസ്.പി നീരജ് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് മദ്യപിച്ച എസ്.ഐയും സഘവും സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് ദേശീയപാതയോരത്ത് സംസാരിച്ചുകൊണ്ടുനിന്ന രണ്ട് യുവാക്കളെ ഇടിച്ചത്.

കോഴിക്കോട്‌വയനാട് ദേശീയപാതയിലെ വാവാട് സെന്ററിലുണ്ടായ അപകടത്തില്‍ പുരക്കെട്ടില്‍ ജൂബിലി കോളനിയിലെ പ്രഭാകരന്റെ മകന്‍ ബൈജു (28), ഓട്ടോ ്രൈഡവര്‍ ആലപ്പുറായില്‍ മുഹമ്മദ് (വാവി26) എന്നിവരാണ് മരിച്ചത്. എസ്.ഐയും സംഘവും സഞ്ചരിച്ച കാറില്‍നിന്ന് മദ്യക്കുപ്പി കണ്ടെടുത്തിരുന്നു.