Categories

കു­ണ്ട­ള ഡാ­മില്‍ അഞ്ചു പേര്‍ മു­ങ്ങി­മ­രി­ച്ചു

കുമളി: മൂന്നാര്‍ കുണ്ടള ഡാമില്‍ കാണാതാ­യ അഞ്ചു യു­വാ­ക്ക­ളു­ടെ മൃ­ത­ദേ­ഹ­ങ്ങള്‍ ക­ണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശികളായ രതീഷ്(24), ശ്രീജിത്ത്(25), മനു (18), ഭരത് (24), കഴക്കൂട്ടം സ്വദേശികളായ ലാലു (21)എന്നിവരുടെ മൃത­ദേ­ഹങ്ങളാണ് കണ്ടെത്തിയത്.

തി­രു­വ­ന­ന്ത­പു­രം ശ്രീ­കാ­ര്യ­ത്ത് നി­ന്ന് ഇന്ന­ലെ രാത്രി ഒമ്പ­ത് മണി­യോ­ടെ­യാ­ണ് എട്ടം­ഗ സം­ഗം യാ­ത്ര പു­റ­പ്പെ­ട്ടത്. പ­ഴ­നി­യി­ലേ­ക്ക് തീര്‍­ഥ യാ­ത്ര­ക്ക് പു­റ­പ്പെ­ടു­ക­യാ­ണെ­ന്നാ­ണ് ഇ­വര്‍ വീ­ട്ടുകാ­രോ­ട് പ­റ­ഞ്ഞി­രു­ന്നത്. ഇ­ന്ന് രാ­വി­ലെ­യാ­ണ് സം­ഘം കു­ണ്ട­ള ഡാം പ­രി­സര­ത്ത് എ­ത്തി­യ­ത്.

ഡാ­മില്‍ സാ­ധാ­ര­ണ­യാ­യി ആരും കു­ളി­ക്കാ­നി­റ­ങ്ങാ­ത്ത സ്ഥ­ല­ത്താ­ണ് സം­ഘം ഇ­റ­ങ്ങി­യ­ത്. ഉ­ച്ച­യോ­ടെ­യാ­ണ് അ­ഞ്ചു പേ­രെ കാ­ണാ­താ­യ­താ­യി കൂ­ടെ­യു­ള്ള­വര്‍ നാ­ട്ടുകാ­രോ­ട് പ­റ­ഞ്ഞത്. തു­ടര്‍­ന്ന് ന­ടത്തി­യ തി­ര­ച്ചി­ലി­ലാ­ണ് മൃ­ത­ദേ­ഹ­ങ്ങള്‍ ക­ണ്ടെ­ത്തി­യത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.