Categories

ജ­യ­രാജ­ന് ദാ­റുല്‍ ഖ­ദ എ­ന്താ­ണെ­ന്ന­റി­യില്ല: കു­ഞ്ഞാ­ലി­ക്കുട്ടി

കോഴിക്കോട്: ദാറുള്‍ ഹുദയും ദാരുള്‍ ഖദയും എന്തെന്ന ക­ഥ സി പി ഐ എം നേതാവ് പി ജയരാജന് അറി­യി­ല്ലെ­ന്ന് മു­സ്‌ലിം ലീ­ഗ് നേ­താ­വ് കു­ഞ്ഞാ­ലി­ക്കുട്ടി. ദാറുള്‍ ഖദ പിഡിപിയുമായി ബന്ധപ്പെട്ടതാണ്. അതിന് ലീഗുമായി ബ­ന്ധ­മി­ല്ലെന്നും അ­ദ്ദേ­ഹം കോ­ഴി­ക്കോ­ട് പ­റ­ഞ്ഞു.

യു ഡി എഫ് ഭരണകാലത്ത് എന്‍ ഡി എഫിനെതിരായ ഒരു കേസും പിന്‍വലിച്ചിട്ടില്ലെന്ന് മുസ്‌ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. അങ്ങനെ­യുണ്ടെങ്കില്‍ തെളിയിക്കാന്‍ എല്‍ ഡി എഫിനെ വെല്ലുവിളിക്കുന്നു. ഇത്തരം സംഘടനകളെ തപ്പിനോക്കിയാല്‍ അത് എല്‍ ഡി എഫിന്റെ ഭാഗമാണെന്ന് കണ്ടെത്താനാകുമെന്ന് കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.