എഡിറ്റര്‍
എഡിറ്റര്‍
‘കുഞ്ചാക്കോ ബോബന്‍ ഒരിക്കല്‍ പോലും ചിരിക്കില്ല’ പുതിയ ചിത്രത്തെക്കുറിച്ച് സിദ്ധാര്‍ത്ഥ് ഭരതന്‍
എഡിറ്റര്‍
Thursday 25th May 2017 9:42am

സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അതുതാന്‍ അല്ലയോ ഇത്’. കുഞ്ചാക്കോ ബോബനാണ് ചിത്രത്തില്‍ നായകനാകുന്നത്.

കുഞ്ചാക്കോ ബോബന്‍ ചിരിക്കില്ല എന്നാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. പറയുന്നത് സംവിധായകന്‍ തന്നെ.

‘ ഈ ചിത്രത്തില്‍ അവന്‍ ചിരിക്കുന്നില്ല. കരിയറില്‍ ഇതുവരെ കുഞ്ചാക്കോ ബോബന്‍ ചെയ്ത എല്ലാ കഥാപാത്രങ്ങളില്‍ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത് ഇതാണ്. അവന് പ്രണയത്തോടൊന്നും താല്‍പര്യവുമില്ല.’ സിദ്ധാര്‍ത്ഥ് പറയുന്നു.

 

Must Read:ബാങ്ക് ലോണെടുത്ത് മോഹനന്‍ പണിത വീടിന്റെ ക്രഡിറ്റ് ഏറ്റെടുത്ത് പിണറായി സര്‍ക്കാര്‍: നിയമസഭയില്‍ സര്‍ക്കാറിനെ നാണംകെടുത്തി വി.ഡി സതീശന്‍ 


എല്ലാതരത്തിലും കുഞ്ചാക്കോ ബോബന് ഒരു മെയ്ക്ക് ഓവറായിരിക്കും ഈ ചിത്രമെന്നാണ് സിദ്ധാര്‍ത്ഥിന്റെ അവകാശവാദം. ‘താടി വളര്‍ത്തും. ഒരു തെരുവുതെമ്മാടിപ്പോലെ നടക്കും.’ കഥാപാത്രത്തെക്കുറിച്ച് സിദ്ധാര്‍ത്ഥ് നല്‍കുന്ന സൂചനകള്‍ ഇതാണ്.

തൃശൂരിലും അതിന്റെ ചുറ്റുവട്ടങ്ങളിലുമാണ് ചിത്രം ചിത്രീകരിക്കുന്നു. സുരാജ് വെഞ്ഞാറമ്മൂടും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരു സാധാരണക്കാരന്റെ വേഷത്തിലാണ് സുരാജ് എത്തുന്നത്. ചെമ്പന്‍ വിനോദ്, ഷൈന്‍ ടോം ചാക്കോ, മണികണ്ഠന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

തൃശൂര്‍ ഗോപാല്‍ജിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

Advertisement