എഡിറ്റര്‍
എഡിറ്റര്‍
“കമ്മത്ത് ആന്റ് കമ്മത്തി”ല്‍ കുഞ്ചാക്കോ ബോബനും
എഡിറ്റര്‍
Thursday 1st November 2012 1:00pm

തോംസണ്‍ കെ. തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ” കമ്മത്ത് ആന്റ് കമ്മത്തില്‍” മമ്മൂട്ടിക്കും ദിലീപിനുമൊപ്പം കുഞ്ചാക്കോ ബോബനും പ്രധാന വേഷത്തിലെത്തുന്നു.

നേരത്തേ ജയാറാമിനെയായിരുന്നു ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ അവസാനം നറുക്ക് കുഞ്ചാക്കോ ബോബന് വീഴുകയായിരുന്നു. ഡേറ്റിന്റെ പ്രശ്‌നം മൂലമാണ് ജയറാമിനെ മാറ്റേണ്ടി വന്നതെന്നാണ് സംവിധായകന്‍ തോംസണ്‍ പറയുന്നത്.

Ads By Google

ഷാജി കൈലാസിന്റെ ജിഞ്ചറിന് ഡേറ്റ് നല്‍കിയതാണ് കമ്മത്ത് ആന്റ് കമ്മത്തിലെ അവസരം ജയറാമിന് നഷ്ടമാകാന്‍ കാരണം.

സിനിമയുടെ ചിത്രീകരണം നവംബര്‍ 5 ന് ആരംഭിക്കും. കമ്മത്ത് ബ്രദേഴ്‌സായി മമ്മൂട്ടിയും ദിലീപുമാണ് എത്തുന്നത്. കുഞ്ചാക്കോ ബോബനും പ്രധാനവേഷത്തിലാണെന്നാണ് അണിയറ സംസാരം.

സിബി കെ. തോമസ്- ഉദയകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. റിമ കല്ലിങ്കലും കാര്‍ത്തിക നായരുമാണ് ചിത്രത്തിലെ നായികമാര്‍. മകരമഞ്ഞിന് ശേഷം കാര്‍ത്തിക അഭിനയിക്കുന്ന മലയാളം ചിത്രമാണ് കമ്മത്ത് ആന്റ് കമ്മത്ത്.

ചിത്രത്തില്‍ മനുഷ്യ സ്‌നേഹികളായ ബിസിനസ്സുകരായ സഹോദരങ്ങളേയാണ് മമ്മൂട്ടിയും ദിലീപും അവതരിപ്പിക്കുന്നത്. ഇന്‍കം ടാക്‌സ് ഓഫീസറായാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്.

മോഹന്‍ ലാലിനൊപ്പം അഭിനയിച്ച ചൈന ടൗണ്‍, ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ് എന്നിവയ്ക്ക് ശേഷം ദിലീപ് അഭിനയിക്കുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രമാണ് കമ്മത്ത് ആന്റ് കമ്മത്ത്.

Advertisement