എഡിറ്റര്‍
എഡിറ്റര്‍
‘അതാണെടാ ആണായി പിറന്ന കേരളാ പൊലീസ്’; പ്രതികളെ അറസ്റ്റ് ചെയ്ത പൊലീസിനെ അഭിനന്ദിച്ച് കുഞ്ചാക്കോ ബോബന്‍
എഡിറ്റര്‍
Thursday 23rd February 2017 11:25pm

 

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത നടപടിയെയും, രീതിയെയും അഭിനന്ദിച്ച് കുഞ്ചാക്കോ ബോബന്‍. പിടിച്ചിറക്കി കൊണ്ടു പോയില്ലേയെന്നും ആണായി പിറന്ന കേരളാ പൊലീസാണിതെന്നുമായിരുന്നു താരം ഫേസ്ബുക്കില്‍ കുറിച്ചത്.


Also read കൊല്ലം അഴീക്കല്‍ ബീച്ചില്‍ സദാചാര ആക്രമണത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍ 


ഇന്ന് ഉച്ചയ്ക്ക് എറണാകുളം എ.സി.ജെ.എം കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോഴായിരുന്നു കേസിലെ പ്രധാന പ്രതികളായ സുനിയെയും വിജീഷിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിക്കുള്ളില്‍ പ്രവേശിച്ച പ്രതികള്‍ പ്രതിക്കൂട്ടില്‍ കയറിയെങ്കിലും പിടിച്ചിറക്കിക്കൊണ്ടു വന്ന പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ നിന്ന് ഇറക്കിക്കൊണ്ടു വന്ന രീതിയെയും കുഞ്ചാക്കോ അഭിനന്ദിക്കുന്നുണ്ട്.

 


Dont miss വീട്ടമ്മയുടെ നഗ്നചിത്രം പകര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമം; യുവമോര്‍ച്ച നേതാവിനെതിരെ കേസ് 


ഹെല്‍മെറ്റ് വെച്ചു മുഖം മറച്ച് മതിലു ചാടി വരുന്നതല്ല ആണത്തമെന്നും പട്ടാപ്പകല് പിടിച്ചിറക്കി കൊണ്ടു പോയില്ലേ ‘അതാണെടാ ആണായി പിറന്ന കേരളാ പൊലീസ്’ എന്നും പറയുന്ന താരം ഇനി യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തി ശിക്ഷിക്കണമെന്നും പറയുന്നുണ്ട്. ഇതൊരു അഭ്യര്‍ഥന അല്ല മറിച്ച് അവകാശം ആണെന്നും ഇവിടെ ജീവിക്കുന്ന ഏതൊരു സാധാരണ പൗരന്റെയും അവകാശമാണിതെന്നും താരം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
‘ഹെല്‍മെറ്റ് വെച്ചു മുഖം മറച്ചു,മതിലു ചാടി വരുന്നതല്ല ആണത്തം …..
പട്ടാപ്പകല് പിടിച്ചിറക്കി കൊണ്ടു പോയില്ലേ …..
‘അതാണെടാ ആണായി പിറന്ന KERALA POLICE ‘
Now please see that the real culprits are grabbed and punished….–
ഇതൊരു അഭ്യര്‍ഥന അല്ല….അവകാശം ആണ്
ഇവിടെ ജീവിക്കുന്ന ഏതൊരു സാധാരണ പൗരന്റെയും അവകാശം’

Advertisement