എഡിറ്റര്‍
എഡിറ്റര്‍
ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം: കണ്ണൂരില്‍ അഫ്‌സ്പ പ്രയോഗിക്കണമെന്ന് കുമ്മനം രാജശേഖരന്‍
എഡിറ്റര്‍
Friday 12th May 2017 6:55pm

തിരുവനന്തപുരം: ആര്‍.എസ്.എസ് പ്രവര്‍ത്തകനായ ബിജു കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ അഫ്‌സ്പ (ആംഡ് ഫോഴ്‌സ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്റ്റ്) പ്രയോഗിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. പയ്യന്നൂരിലെ സി.പി.ഐ.എം പ്രവര്‍ത്തകന്‍ ധന്‍രാജിന്റെ കൊലപാതകത്തിലെ പ്രതിയായ ബിജു ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് കൊല്ലപ്പെട്ടത്.


Don’t Miss: ‘ഭക്ഷണം കഴിക്കാനുള്ള അവകാശത്തെ ആര്‍ക്കും തടയാനാകില്ല; അറവുശാലകള്‍ക്ക് പുതിയ ലൈസന്‍സ് നല്‍കണം’ Click Here to Read the News


സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമമാണ് അഫ്‌സ്പ. നിലവില്‍ മണിപ്പൂരില്‍ അഫ്‌സ്പ പ്രയോഗിച്ചിട്ടുണ്ട്. ഈ നിയമമാണ് കണ്ണൂരില്‍ കൊണ്ടുവരണമെന്ന് കുമ്മനം ആവശ്യപ്പെടുന്നത്.

‘ബിജുവിന്റെ കൊലപാതകത്തില്‍ സി.പി.ഐ.എം ജില്ലാ നേതൃത്വത്തിന് പങ്കുണ്ട്. ജില്ലയില്‍ കലാപമുണ്ടാക്കാനാണ് സി.പി.ഐ.എം ശ്രമിക്കുന്നത്. ഇത് ഗവര്‍ണ്ണറുടെ ശ്രദ്ധയില്‍ പെടുത്തും.’ -കുമ്മനം പറഞ്ഞു.


Don’t Miss: ‘രക്തം ഒലിച്ചിറങ്ങുന്ന വെള്ളച്ചാട്ടം’; ഒടുവില്‍ ആ വെള്ളച്ചാട്ടത്തിലെ ‘രക്ത’ത്തിനു പിന്നിലെ രഹസ്യം ലോകത്തിനു മുന്നില്‍


ബിജുവിന്റെ കൊലപാതകം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നാണ് ആര്‍.എസ്.എസ് നേതാക്കള്‍ ആവശ്യപ്പെട്ടത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് നാളെ കണ്ണൂര്‍ ജില്ലയിലും മാഹിയിലും ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് സി.പി.ഐ.എം പ്രവര്‍ത്തകന്‍ ധന്‍രാജിനെ ഒരു സംഘമാളുകള്‍ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തിയത്.

ബിജുവിന്റെ കൊലപാതകത്തെ ബി.ജെ.പി കേന്ദ്രനേതൃത്വം അപലപിച്ചു. വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്നും കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

Advertisement