എഡിറ്റര്‍
എഡിറ്റര്‍
കുമ്മനത്തിന് തിരിച്ചടി: തോമസ് ഐസക്കിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടുള്ള കുമ്മനത്തിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി
എഡിറ്റര്‍
Thursday 23rd March 2017 2:56pm

കൊച്ചി: ധനമന്തി തോമസ് ഐസക്കിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ബജറ്റ് ചോര്‍ച്ച ആരോപിച്ചായിരുന്നു കുമ്മനം ധനമന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

നിയമസഭയുടെ അധികാരത്തില്‍ ഇടപെടാനാവില്ലന്ന് ഹര്‍ജി തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ബഞ്ച് വ്യക്തമാക്കി

ധനമന്ത്രി ഔദ്യോഗിക നിയമം ലംഘിച്ചെന്നും സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും ഹര്‍ജിയില്‍ പറയുന്നു. ബജറ്റ് പ്രഖ്യാപനദിനമായ മാര്‍ച്ച് മൂന്നിന് രാവിലെ ഒരു പത്രത്തില്‍ ബജറ്റിലെ ചില വിവരങ്ങള്‍ വന്നിരുന്നു. മാധ്യമങ്ങള്‍ക്ക് നല്‍കാന്‍ തയ്യാറാക്കിയ കുറിപ്പാണ് പുറത്തുപോയതെന്നാണ് മന്ത്രി പറയുന്നത്. എന്നാല്‍ പത്രത്തില്‍ വന്ന വിവരങ്ങള്‍ ആ കുറിപ്പിലുള്ളതല്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.


Must Read:‘എന്റെ മുഖം ട്രോളുകളില്‍ നിരന്തരമായി വരാന്‍ കാരണമെന്താണെന്നതിനെ പറ്റി ഞാനൊരു പഠനം തന്നെ നടത്തി’; ഒരു മരണവാര്‍ത്ത തന്നെ ചിരിപ്പിച്ചത് എങ്ങനെയെന്നും സലിം കുമാര്‍


സംസ്ഥാന സര്‍ക്കാറിനുവേണ്ടി ഗവര്‍ണര്‍, മുഖ്യമന്ത്രി, ധനമന്ത്രി തോമസ് ഐസക്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പത്രത്തിന്റെ കണ്‍ട്രോളിങ് എഡിറ്റര്‍ സി.പി രാജശേഖരന്‍, സംസ്ഥാന പൊലീസ് മേധാവി എന്നിവരായിരുന്നു ഹര്‍ജിയിലെ എതിര്‍കക്ഷികള്‍.

ബജറ്റിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കാതിരുന്ന മന്ത്രിക്കെതിരെ കേസെടുക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

Advertisement