തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ജിഹാദി പ്രവര്‍ത്തനത്തിനും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും വിദേശ രാജ്യങ്ങളില്‍നിന്ന് പണം കിട്ടുന്നുണ്ടെന്ന പോപുലര്‍ ഫ്രണ്ട് വനിത നേതാവ് സൈനബയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു.

ഹവാല പണം ഇതിന് കിട്ടുന്നുണ്ടെന്ന് തേജസ് പത്രത്തിന്റെ ഗള്‍ഫ് മാനേജിങ് ഡയറക്ടര്‍ അഹമ്മദ് ഷെരീഫും സമ്മതിക്കുന്നുണ്ട്. ഇന്ത്യ ടുഡേ ചാനല്‍ നടത്തിയ ഒളികാമറ ഓപറേഷനിലാണ് ഇക്കാര്യങ്ങള്‍ വെളിവായത്. കേരളത്തിലെ ജിഹാദി റിക്രൂട്ട്മെന്റ് കേന്ദ്രമായ സത്യസരണി അടച്ചുപൂട്ടണം. അദ്ദേഹം പറയുന്നു.

പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്രം തയാറാകണം. സൈനബയെ അറസ്റ്റ് ചെയ്ത് ഇന്ത്യയിലെ തീവ്രവാദ പ്രവര്‍ത്തനത്തിന്റെ ചുരുളഴിക്കണമെന്നും സത്യസരണിക്കെതിരെ നടപടി എടുക്കാത്ത സര്‍ക്കാര്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം