കണ്ണൂര്‍: സി.പി.ഐ.എം പ്രവര്‍ത്തകരുടെ ആഘോഷപ്രകടനമെന്ന തരത്തില്‍ കുമ്മനം രാജശേഖരന്‍ പോസ്റ്റ് ചെയ്ത വീഡിയോ വ്യാജമെന്ന് കണ്ണൂര്‍ എസ് പി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആര്‍.എസ്.എസ് നേതാവ് ബിജുവിന്റെ കൊലപാതകത്തില്‍ സി.പി.ഐ.എം നടത്തിയ ആഹ്ലാദപ്രകടനത്തിന്റെയല്ലെന്ന് കണ്ണൂര്‍ എസ് പി ശിവ വിക്രം.

ആര്‍.എസ.്എസ് പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ച ആഹ്ലാദപ്രകടനം കണ്ണൂര്‍ ജില്ലയില്‍ നടന്നതായി അറിവില്ലെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. ദൃശ്യം പ്രചരിപ്പിച്ച സാഹചര്യത്തില്‍ അതിനെ കുറിച്ച് കൂടുതല്‍ അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.


Also Read: കോടിയേരി ബാലകൃഷ്ണന്‍ ദല്‍ഹിയില്‍ കാലും കുത്തും; നിശ്ചയിച്ച പരിപാടിയിലും പങ്കെടുക്കും: മുഹമ്മദ് റിയാസ് 


ആര്‍.എസ്.എസ് നേതാവ് ബിജുവിന്റെ കൊലപാതകത്തില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തുന്നുവെന്ന പേരിലാണ് നവമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ചത്. പാപ്പിനിശ്ശേരി പ്രദേശത്തു നിന്നുമുള്ള വീഡിയോ എന്നും പ്രചരണമുണ്ടായിരുന്നു. എന്നാല്‍ പാപ്പിനിശ്ശേരി പ്രദേശത്ത് ഇതുപോലുള്ള പ്രകടനങ്ങള്‍ നടന്നിട്ടില്ലെന്ന് ഡി.വൈ.എസ്.പി സദാനന്ദനും പറഞ്ഞു.


Don’t Miss: ‘മിലന്‍ കുന്ദേരയെ വായിച്ച സൗത്ത് ഇന്ത്യയിലെ ഏക രാഷ്ട്രീയക്കാരന്‍’; ശബരീനാഥിനെയും ദിവ്യയെയും ട്രോളി സോഷ്യല്‍ മീഡിയ


കുമ്മനം രാജശേഖരന്‍ പോസ്റ്റ് ചെയ്ത കുറിപ്പും വീഡിയോയും നിയമവിരുദ്ധമാണെന്നും ആവശ്യമെങ്കില്‍ കേസെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും കുമ്മനത്തിന്റെ പോസ്റ്റിനെതിരെ രംഗത്തെത്തിയിരുന്നു.