എഡിറ്റര്‍
എഡിറ്റര്‍
‘ദല്‍ഹി എ.കെ.ജി സെന്ററിനു മുന്നില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്താന്‍ സി.പി.ഐ.എമ്മിന് ധൈര്യമുണ്ടോ?’; വെല്ലുവിളിയുമായി കുമ്മനം രാജശേഖരന്‍
എഡിറ്റര്‍
Wednesday 31st May 2017 8:48am

കൊച്ചി: ദല്‍ഹിയില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്താന്‍ സി.പി.ഐ.എമ്മിന് ധൈര്യമുണ്ടോ എന്ന് വെല്ലുവിളിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കന്നുകാലി കശാപ്പു നിരോധനത്തിനെതിരെ കേരളത്തിലാകാമാനം പ്രതിഷേധം രൂക്ഷമാകുന്നതിനിടെയാണ് വെല്ലുവിളിയുമായി ബി.ജെ.പി നേതാവ് രംഗത്തെത്തുന്നത്.

മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് ബീഫിന്റെ കാര്യം പറഞ്ഞ് കത്തയച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി പരിഹാസ്യമാണെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. സി.പി.ഐ.എം നേതാക്കളായ സീതാറാം യെച്ചൂരിക്കും പ്രകാശ് കാരാട്ടിനും ദല്‍ഹിയിലെ എ.കെ.ജി സെന്ററിന് മുമ്പില്‍ ബീഫ് വിളമ്പാന്‍ ധൈര്യമുണ്ടോ എന്നും കുമ്മനം വെല്ലുവിളിച്ചു.

മഹാത്മജിയുടെ പൈതൃകം അവകാശപ്പെടുന്ന കോണ്‍ഗ്രസുകാര്‍ പശുക്കൂട്ടിയെ നടുറോഡില്‍ വെട്ടിക്കൊന്ന സമരാഭാസം ഏതാശയത്തിന്റെ പേരിലാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ബീഫ് വിഷയത്തില്‍ കേരളത്തില്‍ നടത്തുന്ന പോലെ ഭ്രാന്തവും ഭീകരവുമായ പ്രദര്‍ശനം മറ്റ് സംസ്ഥാനങ്ങളില്‍ നടത്താറില്ല. കേരളത്തില്‍ ഇതൊക്കെ നടക്കുമെന്നും അദ്ദേഹം വിശദമാക്കി.

അതേസമയം, നിരോധന വിജ്ഞാപനത്തിന് മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. നാലാഴ്ച്ചയ്ക്കത്തേക്കാണ് വിധിയ്ക്ക് സ്‌റ്റേ ഏര്‍പ്പെടുത്തിയത്.

Advertisement