Administrator
Administrator
കുംബ്ലെ ക്രിക്കറ്റ് അക്കാദമി സ്ഥാനം രാജിവെച്ചു
Administrator
Monday 12th December 2011 7:45pm

kumbleമുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ലെ ദേശീയ ക്രിക്കറ്റ് അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. കുംബ്ലെയുടെ രാജി ബി.സി.സി.ഐ സ്വീകരിച്ചു. രാജിയെത്തുടര്‍ന്ന് നിലവിലെ ട്രഷററായ എം.പി. പാണ്ഡോവിന് താല്‍ക്കാലിക ചുമതല നല്‍കി.

മറ്റ് തിരക്കുകള്‍ മൂലമാണ് രാജിയെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ബി.സി.സി.ഐയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്. കര്‍ണ്ണാടക ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ കുംബ്ലെ ഐ.പി.എല്‍ ടീമായ റോയല്‍ ചലഞ്ചേഴ്‌സിന്റെ ഉപദേശകനും ടെന്‍വിക് കമ്പനി ഉടമയുമാണ്. ബി.സി.സി.ഐയിലെ ഉന്നതരുമായി കുംബ്ലെ കുറച്ചുകാലമായി അഭിപ്രായ വ്യത്യാസത്തില്‍ തുടരുകയായിരുന്നു.

Malayalam news, Kerala news in English

Advertisement