Categories

അംഗങ്ങളുടെ പിന്തുണലഭിക്കാത്തതിനാലാണ് രാജി:കുംബ്ലെ

ബഗളൂരു : ക്രിക്കറ്റ് അക്കാദമി കമ്മിറ്റി അംഗങ്ങളുടെ പിന്തുണ ലഭിക്കാത്തതിനാലാണ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനായ അനില്‍ കുംബ്ലെ. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ താന്‍ മുന്നോട്ടു വെച്ച പദ്ധതികളൊന്നും കമ്മിറ്റി അംഗങ്ങള്‍ അംഗീകരിച്ചില്ല. ചെയര്‍മാന്‍ എന്ന രീതിയില്‍ തന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ആരും തയ്യാറാവുന്നില്ല. അങ്ങനെ ആ സ്ഥാനത്ത് തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും അതുകൊണ്ടാണ് രാജി വെച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ കുംബ്ലെയുടെ ആരോപണങ്ങള്‍ മുഴുവന്‍ തെറ്റാണെന്നാണ്  ബി.സി.സി.ഐയുടെ വാദം. കളിക്കാരുടെ പരിക്ക്് വിശകലനം ചെയ്യുന്ന സോഫ്ട് വെയര്‍ സ്ഥാപിക്കുന്നതിനെ ചൊല്ലിയാണ് അഭിപ്രായ വ്യത്യാസമുണ്ടായത്. വിലകൂടിയ സോഫ്ട് വെയറാണ് കുംബ്ലെ നിര്‍ദ്ദേശിച്ചിരുന്നത്. അദ്ദേഹത്തിന് അടുപ്പമുള്ള സോഫ്ട് വെയര്‍ കമ്പനിയെ കൊണ്ട് അത് ചെയ്യിക്കണമെന്നും പറഞ്ഞു.

ഈ സോഫ്ട് വെയര്‍ സ്ഥാപിക്കാനായി 15 കോടി രൂപയാണ് ചിലവു വരിക. കുബ്ലെയ്ക്ക്  കമ്പനി നിശ്ചിത ശതമാനം കമ്മീഷന്‍ വാഗ്ദാനം ചെയ്തതായും ബോര്‍ഡ് വക്താവ് പറഞ്ഞു. ഈ ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് അഭിപ്രായവ്യത്യാസം ഉണ്ടായത്.  കര്‍ണ്ണാടക ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനവും എന്‍.സി.എ യുടെ ചെയര്‍മാന്‍ സ്ഥാനവും കുംബ്ലെ വഹിക്കുന്നതിനെതിരേ നേരത്തെ ആരോപണമുയര്‍ന്നിരുന്നു. എന്‍.സി.എ യുടെ താത്കാലിക ചെയര്‍മാന്‍ സ്ഥാനം പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.പി പാണ്ഡോവിനാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.