ബാംഗലൂര്‍: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റുമായ എച്ച്.ഡി കുമാരസ്വാമി നിരാഹാരം അവസാനിപ്പിച്ചു. രണ്ട് ദിവസമായി നടത്തിവന്ന നിരാഹാരസമരം പാര്‍ട്ടി നിര്‍ദേശവും പ്രവര്‍ത്തകരുടെ അഭ്യര്‍ഥനയും മാനിച്ചാണ് അവസാനിപ്പിക്കുന്നതെന്ന് കുമാരസ്വാമി പറഞ്ഞു. ഫ്രീഡം പാര്‍ക്കില്‍ ജ്ഞാനപീഠം താവും യു.ആര്‍ അനന്തമൂര്‍ത്തി നല്‍കിയ പഴച്ചാര്‍ കഴിച്ചാണ് കുമാരസ്വാമി സമരം അവസാനിപ്പിച്ചത്.

മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയും കുടുംബവും 1500 കോടി രൂപ അവിഹിതമായി സമ്പാദിച്ചെന്ന ബി.ജെ.പി.യുടെ ആരോപണത്തെത്തുടര്‍ന്ന് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടാണ് ദേവഗൗഡയുടെ മകന്‍ കൂടിയായ എച്ച്.ഡി.കുമാരസ്വാമി ശനിയാഴ്ച രാവിലെ അനിശ്ചിതകാല നിരാഹാരസത്യാഗ്രഹം ആരംഭിച്ചത്.