എഡിറ്റര്‍
എഡിറ്റര്‍
ഇടതുപക്ഷ ഐക്യമുന്നണി സ്ഥാനാര്‍ത്ഥി കുമാരന്‍കുട്ടി പ്രചാരണം ആരംഭിച്ചു
എഡിറ്റര്‍
Sunday 16th March 2014 9:44pm

kumarankutti

വടകര:   ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുപക്ഷ ഐക്യമുന്നണി സ്ഥാനാര്‍ത്ഥി അഡ്വ കുമാരന്‍കുട്ടി ടി പി ചന്ദ്രശേഖരന്റെ സ്മൃതി മണ്ഡപത്തില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് മണ്ഡല പര്യടനം ആരംഭിച്ചു.

ടി പി യുടെ അമ്മ പത്മാവതി ടീച്ചറുടെയും മകന്‍ അഭിനന്ദിന്റെയും ആശംസകള്‍ സ്വീകരിച്ചും ആരംഭിച്ച പര്യടനത്തില്‍ രക്തസാക്ഷി  മണ്ടോടി കണ്ണന്റെ കുടീരം, ഒഞ്ചിയം സമരസേനാനി പുറവില്‍ കണ്ണന്റെ വസതി എന്നിവിടങ്ങളിലാണ് ആദ്യം സന്ദര്‍ശനം നടത്തിയത്

ആര്‍എംപി, എസ്‌യുസിഐ, എംസിപിഐ എന്നീ പാര്‍ട്ടികള്‍ സംയുക്തമായി രൂപീകരിച്ച പാര്‍ട്ടിയാണ് ഇടതുപക്ഷ ഐക്യമുന്നണി.

ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ കൊലപാതകം പിടിച്ചുലച്ച മണ്ഡലമാണ് വടകര. ടി.പിയുടെ മരണവും തുടര്‍ന്നുണ്ടായ രാഷ്ട്രീയ ചലനങ്ങളും തര്‍ക്കങ്ങളും മണ്ഡലത്തില്‍ സി.പി.ഐ.എമ്മിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ കേരളം ഉറ്റു നോക്കുന്ന വിധിയാണ് വടകരയിലേത്. യുവ നേതാവ് എ.എന്‍ ഷംസീറാണ് സി.പി.ഐ.എമ്മിനു വേണ്ടി വടകരയില്‍ മത്സരിക്കുന്നത്.

Advertisement