എഡിറ്റര്‍
എഡിറ്റര്‍
മലയാളി നഴസുമാര്‍ക്കെതിരായ വിവാദ പരാമര്‍ശം: കുമാര്‍ ബിശ്വാസ് മാപ്പ് പറഞ്ഞു
എഡിറ്റര്‍
Wednesday 22nd January 2014 12:15am

kumar-biswas

ന്യൂദല്‍ഹി: മലയാളി നഴ്‌സുമാരെക്കുറിച്ച് മോശമായ പരാമര്‍ശം നടത്തിയ ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ ബിശ്വാസ് മാപ്പ് പറഞ്ഞു. എ.എ.പിയുടെ കേരളം ഘടകം മുഖേനയാണ് ക്ഷമ ചോദിച്ചുകൊണ്ടുള്ള ഈ-മെയില്‍ സന്ദേശം പുറത്ത് വന്നത്.

കവി സമ്മേളനത്തില്‍ താന്‍ നടത്തിയ പരാമര്‍ശം കേരള സമൂഹത്തെ വേദനിപ്പിച്ചതില്‍ അതിയായ ഖേദമുണ്ട്. ആരുടെയും ഭാഷ, വര്‍ഗ. വംശ വികാരങ്ങള്‍ ഹനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഒരു സ്റ്റേജ് പരിപാടിയുടെ ഭാഗമായി പറഞ്ഞ നിര്‍ദോഷ തമാശയായി മാത്രമായിരുന്നു അതെന്നുമാണ് ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നത്.

കുമാര്‍ ബിശ്വാസ് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആം ആദ്മി പാര്‍ട്ടി കേരള ഘടകവും ആവശ്യപ്പെട്ടിരുന്നു.

‘നമ്മളൊക്കെ ആശുപത്രിയില്‍ കിടക്കുമ്പോള്‍ ശുശ്രൂഷിക്കാന്‍ കേരളത്തില്‍ നിന്നുള്ള നഴ്‌സുമാരാണ് ഉണ്ടാകാറ്. അവര്‍ കറുത്ത് പെടച്ചവരാണ്.

അതിനാല്‍ അവരെ കാണുമ്പോള്‍ മറ്റ് വികാരങ്ങള്‍ തോന്നില്ല. അതിനാലാണ് നാം അവരെ സിസ്‌റ്റേഴ്‌സ് എന്ന് വിളിക്കുന്നത്. ബയോഡാറ്റയില്‍ ഫോട്ടോ വെക്കാന്‍ പോലും ഇവര്‍ മടിച്ചിരുന്നു’. എന്നായിരുന്നു കുമാര്‍ ബിശ്വാസിന്റെ പരാമര്‍ശം.

2008 ല്‍ ഒരു പൊതുചടങ്ങില്‍ വെച്ചാണ് കുമാര്‍ ബിശ്വാസ് ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. 2010 ഈ വിഡിയോ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു.

Advertisement