Administrator
Administrator
അസം ഗോത്രപ്പോരുകളുടെ താഴ്‌വര
Administrator
Thursday 23rd August 2012 2:01am

അസ്സമിലെ ഒരു വംശീയ വിഭാഗമായ ബോഡോകള്‍ വര്‍ഗ്ഗീയാടിസ്ഥാനത്തില്‍ എതിരാളികളെ നിശ്ചയിച്ചിരിക്കുന്നത്. ബംഗാളി സംസാരിക്കുന്ന മുസ്‌ലീംകളാണ് ഇവരുടെ പ്രധാനലക്ഷ്യം. ബോഡോകള്‍ എന്നും സമാധാനത്തിന് വിലങ്ങു തടിയായാണ് നില്‍ക്കുന്നത്. അവര്‍ അഭയാര്‍ഥി ക്യാമ്പുകള്‍ പോലും ആക്രമിച്ചിട്ടുണ്ട്.എസ്സേയ്‌സ്/കുല്‍ദീപ് നയ്യാര്‍


ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ അങ്ങേയറ്റത്തെ സങ്കീര്‍ണ്ണ സ്വഭാവമുള്ളവയാണ്. ഇരുന്നൂറ്റമ്പതോളം വംശീയവിഭാഗങ്ങള്‍ പരസ്പരം എതിരിടുന്ന ഈ ഭൂപ്രദേശം ദില്ലിയിലെ അധികാരികള്‍ക്ക് പോലും തലവേദനയുണ്ടാക്കുന്നു. തങ്ങളുടെ സ്വത്വം സ്ഥാപിച്ചെടുക്കാന്‍ അവര്‍ കേന്ദ്ര സര്‍ക്കാരുമായി ഏറ്റുമുട്ടലിലാണ്. ഇന്ത്യക്കു പുറത്തുള്ള പദവിപോലും അവകാശപ്പെടുന്നവര്‍ ഇവിടെയുണ്ട്.

Ads By Google

മതപരമായി സമീപിച്ചാല്‍ ഹിന്ദുക്കളുടെയും മുസ്‌ലീംകളുടെയും ക്രിസ്ത്യാനികളുടെയും എണ്ണം ഏറെക്കുറെ തുല്യമാണെന്നു കാണാം. ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റമാണ് ഇവിടുത്തെ പ്രശ്‌നങ്ങളെ കൂടുതല്‍ രൂക്ഷമാക്കുന്നത്. 1955ല്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ എന്ന ആവശ്യം അംഗീകരിച്ചപ്പോള്‍ അസ്സാമീസുകാര്‍ക്ക് പ്രത്യേകം സംസ്ഥാനം ലഭിച്ചെങ്കിലും ഇപ്പോള്‍ അവര്‍ അവിടെ ന്യൂനപക്ഷമായിരിക്കുന്നു.

അസ്സമിലെ ഒരു വംശീയ വിഭാഗമായ ബോഡോകള്‍ വര്‍ഗ്ഗീയാടിസ്ഥാനത്തില്‍ എതിരാളികളെ നിശ്ചയിച്ചിരിക്കുന്നത്. ബംഗാളി സംസാരിക്കുന്ന മുസ്‌ലീംകളാണ് ഇവരുടെ പ്രധാനലക്ഷ്യം. ബോഡോകള്‍ എന്നും സമാധാനത്തിന് വിലങ്ങു തടിയായാണ് നില്‍ക്കുന്നത്. അവര്‍ അഭയാര്‍ഥി ക്യാമ്പുകള്‍ പോലും ആക്രമിച്ചിട്ടുണ്ട്.

1947ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യവിട്ടു പോയപ്പോള്‍ പുറത്തു നിന്നുള്ളവര്‍ കൈവശപ്പെടുത്തിയ ഭൂമി വിട്ടുകിട്ടണമെന്നാണ് ബോഡോകള്‍ ആവശ്യപ്പെടുന്നത്. അവര്‍ ഒരു പ്രത്യേക ബോഡോ സംസ്ഥാനവും ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റേതൊരു ജനവിഭാഗത്തെയും പോലെയാണ് അവരും ആവശ്യം ഉന്നയിക്കുന്നത്. അതേ സമയം അവര്‍ക്ക് നിലവിലുള്ള സ്വയംഭരണ കൗണ്‍സിലിലൂടെ കുറെയേറെ പ്രത്യേക അധികാരങ്ങള്‍ അനുഭവിക്കാനും കഴിയുന്നുണ്ട്.

ചില വംശീയ വിഭാഗങ്ങള്‍ അസ്സമില്‍ നിന്നും വേറിട്ട് പ്രത്യേക സംസ്ഥാനങ്ങള്‍ രൂപീകരിക്കുകയുണ്ടായി. അരുണാചല്‍പ്രദേശ്, മണിപ്പൂര്‍, മേഘാലയ, ത്രിപുര തുടങ്ങിയവ ഉദാഹരണം. അപ്പോഴൊക്കെ ബോഡോകള്‍ അസ്സമില്‍ തന്നെ തുടരാനാണ് തീരുമാനിച്ചത്. എന്നാല്‍ ഗുവാഹത്തിയിലെ ഭരണാധികാരികള്‍ക്ക് ബോഡോകള്‍ പ്രതിനിധീകരിക്കുന്ന വൈവിധ്യത്തെ മനസ്സിലാക്കാന്‍ സാധിച്ചില്ല. ബോഡോകള്‍ അഴിച്ചു വിട്ട അതിക്രമങ്ങളും ബംഗാളി മുസ്‌ലീംകള്‍ നേരിടേണ്ടി വന്ന ദുരിതങ്ങളും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെക്കൊണ്ട് രാജ്യത്തിനുമേലുള്ള കളങ്കമാണ് സ്സാം എന്നു പറയിപ്പിക്കുകയുണ്ടായി. ബോഡാകളുടെ ശക്തികേന്ദ്രമായ കൊത്രജാര്‍ സന്ദര്‍ശിച്ചപ്പോഴാണ് പ്രധാനമന്ത്രി ഇങ്ങിനെ പറഞ്ഞത്. പക്ഷെ എന്തിനാണ് ആസ്സാമിനെ മാത്രം ഒറ്റപ്പെടുത്തി കാണുന്നത്? യഥാര്‍ത്ഥത്തില്‍ വടക്കുകിഴക്കന്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്ത കേന്ദ്രഗവണ്‍മെന്റിനാണ് കളങ്കമേറ്റിരിക്കുന്നത്.

വടക്ക് കിഴക്കന്‍ മേഖലയില്‍ സംഭവിക്കുന്നതെന്തും ഒരു ക്രമസമാധാന പ്രശ്‌നമാണെന്ന് മാത്രമായി ഒതുക്കിക്കാണുക എന്നതാണ് ന്യൂഡല്‍ഹിയിലുള്ളവരുടെ പ്രിയപ്പെട്ട ഫോര്‍മുല. അതുകൊണ്ട് തന്നെ അവര്‍ ഇതിനകം സൈന്യത്തിന് ക്രമസമാധാന പാലനത്തിന്റെ പരിപൂര്‍ണ നിയന്ത്രണവും നല്‍കിക്കഴിഞ്ഞു. അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ പോലും ഇപ്പോള്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. സംസ്ഥാനപോലീസിനു പോലും സൈന്യത്തിന്റെ നിര്‍ദ്ദേശമനുസരിച്ചേ പ്രവര്‍ത്തിക്കാനാകൂ. അസ്സമില്‍ നടക്കുന്നത് ക്രമസമാധാന പ്രശ്‌നമല്ല രാഷ്ട്രീയ പ്രശ്‌നമാണെന്ന് അംഗീകരിക്കാന്‍ ദില്ലിയിലുള്ളവര്‍ക്ക് കഴിയുന്നില്ല. ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥര്‍ വടക്ക് കിഴക്കന്‍ മേഖലയില്‍ സന്ദര്‍ശിക്കുന്നുണ്ടെങ്കിലും അവിടത്തെ സങ്കീര്‍ണതകളെക്കുറിച്ചോ വൈവിധ്യങ്ങളെക്കുറിച്ചറിയാനോ അവര്‍ക്കൊരു താല്‍പര്യവുമില്ല.

ബോഡോകള്‍ അഴിച്ചു വിട്ട അതിക്രമങ്ങളും ബംഗാളി മുസ്‌ലീംകള്‍ നേരിടേണ്ടി വന്ന ദുരിതങ്ങളും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെക്കൊണ്ട് രാജ്യത്തിനുമേലുള്ള കളങ്കമാണ് സ്സാം എന്നു പറയിപ്പിക്കുകയുണ്ടായി.

ഭീകരസ്വഭാവമുള്ള അഫ്‌സ്പ (AFSPA) ഉപയോഗിച്ച് പട്ടാളക്കാര്‍ക്ക് സംശയമുള്ളവരെപ്പോലും വധിക്കാനുള്ള അവകാശം വരെ നല്‍കിയാണ് സൈന്യത്തെ അയച്ചിരിക്കുന്നത്.

സ്വതന്ത്രമായി കാര്യങ്ങള്‍ നടത്തുന്നതിന് സൈന്യത്തിന് പ്രത്യേക അവകാശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഭീകരസ്വഭാവമുള്ള അഫ്‌സ്പ (AFSPA) ഉപയോഗിച്ച് പട്ടാളക്കാര്‍ക്ക് സംശയമുള്ളവരെപ്പോലും വധിക്കാനുള്ള അവകാശം വരെ നല്‍കിയാണ് സൈന്യത്തെ അയച്ചിരിക്കുന്നത്. ദുര്‍ബലരായ സംസ്ഥാന ഭരണാധികാരികള്‍ വരെ സൈന്യത്തെ ആശ്രയിച്ചാണ് ഭരണം നടത്തുന്നത്. യഥാര്‍ത്ഥത്തില്‍ സൈന്യത്തിന്റെ അതിക്രമങ്ങള്‍ മൂലം പിറന്ന മണ്ണില്‍ പാവപ്പെട്ട ജനങ്ങളെ അഭയാര്‍ത്ഥികളാക്കി മാറ്റുകയാണ്. കുഴപ്പങ്ങളുണ്ടാകുമ്പോള്‍ സൈന്യം യഥാസമയം എത്തിച്ചേര്‍ന്നില്ലെന്നു പരാതിപ്പെടുകയാണ് അസ്സം മുഖ്യമന്ത്രി തരുണ്‍ ഗോഗോയി ചെയ്യുന്നത്. പകുതിയോളം അര്‍ദ്ധസൈനിക വിഭാഗത്തെ കേന്ദ്രം പിന്‍വലിച്ചതും ഗോഗോയിയുടെ വിമര്‍ശനത്തിന് ഇരയായിട്ടുണ്ട്.

ഒരു മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടാല്‍ ജനങ്ങളുടെ രക്ഷക്കെത്താന്‍ ബാധ്യതപ്പെട്ട സേന, കലാപം പൊട്ടിപ്പുറപ്പെട്ട കൊത്രജാറിലെത്താന്‍ മൂന്നു ദിവസമെടുത്തു എന്നത് ഞെട്ടിപ്പിക്കുന്നതാണ്. വര്‍ഗ്ഗീയ കലാപങ്ങളില്‍ ഇടപെടാന്‍ സൈന്യത്തിനു താല്‍പര്യമില്ലായിരുന്നു എന്നാണ് ഒരു റിപ്പോര്‍ട്ട്. പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി കിട്ടാന്‍ വൈകിയതാണ് സേനയുടെ നീക്കത്തെ വൈകിപ്പിച്ചതെന്നാണ് മറ്റൊന്ന്. ഈ റിപ്പോര്‍ട്ടുകളെല്ലാം ശരിയാണെങ്കില്‍ അവ ഒരു സുപ്രധാന പ്രശ്‌നം ഉന്നയിക്കുന്നുണ്ട്. സിവിലിയന്‍ ഭരണാധികാരികളെ സഹായിക്കാന്‍ ചുമതലപ്പെട്ടിട്ടില്ലെങ്കില്‍ സൈന്യത്തിന് ഓരോ കേസിന്റെയും മേന്മയുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാന്‍ അവകാശമുണ്ടോ എന്നതാണ് ആ പ്രശ്‌നം.

ഈ പ്രശ്‌നം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ ഒരു സമവായം സൃഷ്ടിക്കേണ്ടതാണ്. പക്ഷെ അവര്‍ തമ്മിലടിക്കുകയും യഥാര്‍ത്ഥ പ്രശ്‌നം ഒഴിവാക്കുകയുമാണ്. കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ്സും ബിജെപിയും ഈ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചപ്പോെഴാക്കെ പരസ്പരം ഏറ്റുമുട്ടിയത് ചരിത്രം.

ഈ മേഖലയിലെ വലിയ സംസ്ഥാനം നാഗാലാന്റ് ആണ്. സ്വാതന്ത്ര്യാനന്തര ദില്ലിയും കൊഹിമയുമായി ഒരു വെടി നിര്‍ത്തല്‍ കരാര്‍ നിലവിലുണ്ട്. ഇരു കൂട്ടരും ഇന്ത്യ യുടെ പരമാധികാരത്തില്‍ വെള്ളം ചേര്‍ക്കാതെ എങ്ങിനെ സംസ്ഥാനത്തിന്റെ അധികാരം വികസിപ്പിക്കാം എന്ന് ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതുവരെയും സമൂര്‍ത്തമായ ഒരു പരിഹാരം ഉയര്‍ന്നു വന്നിട്ടില്ല.

Advertisement