എഡിറ്റര്‍
എഡിറ്റര്‍
ധര്‍മ്മശാലയില്‍ യാദവ കരുത്തില്‍ ഇന്ത്യ മത്സരം തിരിച്ചു പിടിക്കുന്നു; മൂന്ന് ഓസീസ് വിക്കറ്റെടുത്ത് അരങ്ങേറ്റം ഗംഭീരമാക്കി കുല്‍ദീപ്
എഡിറ്റര്‍
Saturday 25th March 2017 2:55pm

ധര്‍മ്മശാല: യാദവകുമാരന്മാരുടെ കരുത്തില്‍ ധര്‍മ്മശാലയില്‍ കൈവിട്ട കളി തിരികെ പിടിച്ച് ഇന്ത്യ. അരങ്ങേറ്റം മത്സരം തന്നെ തന്റേതാക്കി മാറ്റി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റും ഉമേഷ് യാദവ് രണ്ടു വിക്കറ്റും എറിഞ്ഞിട്ടു.

തുടക്കത്തില്‍ പതറിയ ഓസീസിനെ വാര്‍ണറിന്റേയും ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റേയും കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ എത്തിച്ചത്. 134 റണ്‍സ് ഇരുവരും ചേര്‍ന്ന് നേടി. ലഞ്ചിന് ശേഷം വര്‍ധിത വീര്യവുമായെത്തിയ ഇന്ത്യയ്ക്കു വേണ്ടി കുല്‍ദീപ് യാദവെന്ന കന്നിക്കാരനായിരുന്നു ആ പാര്‍ടണര്‍ഷിപ്പ് തകര്‍ത്തത്.

ആദ്യം വീണത് വാര്‍ണറായിരുന്നു. പിന്നാലെ റാഞ്ചിയിലെ സുരക്ഷാ സേനക്കാര്‍ പീറ്റര്‍ ഹാന്‍സ്‌കോമ്പിനേയും ഗ്ലെന്‍ മാക്‌സ് വെല്ലിനേയും കുല്‍ദീപ് പുറത്താക്കി.


Also Read: വിഷമഘട്ടത്തില്‍ ഊര്‍ജ്ജം പകര്‍ന്നത് സച്ചിന്റെ വാക്കുകള്‍; ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അവസരം കാത്തു നില്‍ക്കുന്ന കുല്‍ദീപ് യാദവ് സംസാരിക്കുന്നു


അടുത്ത ഊഴം ഉമേഷ് യാദവിന്റേതായിരുന്നു. മാറ്റ് റെന്‍ഷോയെയും റാഞ്ചിയില്‍ ഹാന്‍സ്‌കോമ്പിന് കൂട്ടായി നിന്ന ഷോണ്‍ മാര്‍ഷിനേയും ഉമേഷ് കെട്ടുകെട്ടിച്ചു. അപ്പോഴേക്കും മറുവശത്ത് നിലയുറച്ചു കഴിഞ്ഞിരുന്ന നായകന്‍ സ്റ്റീവ് സ്മിത്ത് ശതകം കടന്നിരുന്നു. 111 റണ്‍സും 173 പന്തും പിന്നിട്ട സ്മിത്തിന്റെ പടയോട്ടത്തിന് ഇന്ത്യന്‍ ബൗളിംഗിന്റെ നെടുന്തൂണ്‍ ആര്‍.അശ്വിനാണ് തിരശ്ശീലയിട്ടത്.

ചായയ്ക്ക് പിരിഞ്ഞതിന് ശേഷം മത്സരം പുനരാരംഭിച്ചപ്പോള്‍ ഓസീസ് സ്‌കോര്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് എന്ന നിലയിലാണ്. പാറ്റ് കമ്മിന്‍സും മാത്യൂ വേഡുമാണ് ഇപ്പോള്‍ ക്രീസിലുള്ളത്.

Advertisement