എഡിറ്റര്‍
എഡിറ്റര്‍
ദയാഹര്‍ജിയില്‍ തീരുമാനമാകും വരെ കുല്‍ഭുഷന്റെ വധശിക്ഷ നടപ്പിലാക്കില്ലെന്ന് പാകിസ്ഥാന്‍
എഡിറ്റര്‍
Thursday 1st June 2017 6:43pm

ഇസ്ലാമാബാദ്: ദയാഹര്‍ജിയില്‍ തീരുമാനമുണ്ടാകുന്നതുവരെ കുല്‍ഭുഷന്‍ യാദവിന്റെ വധശിക്ഷ നടപ്പാക്കില്ലെന്ന് പാകിസ്ഥാന്‍. അതേസമയം രാജ്യാന്തര കോടതിയില്‍ ഇന്ത്യ നല്‍കിയ ഹര്‍ജി നിലനില്‍ക്കില്ലെന്ന് പാകിസ്ഥാന്‍ ഇന്നും ആവര്‍ത്തിച്ചു.


Also Read: ട്രോളിയതാണോ അതോ കാര്യായിട്ടാണോ? ; ആടിനെ ‘ദേശീയ സോഹദരിയായി’ പ്രഖ്യാപിക്കണമെന്ന് എ.എ.പി നേതാവ്, കാരണം വിചിത്രം


മാധ്യമങ്ങളെ ഉപയോഗിച്ച് കേസിനെ കുറിച്ച് ഇന്ത്യ തെറ്റായ പ്രചരണം നടത്തുകയാണെന്നും പാകിസ്ഥാന്‍ പറഞ്ഞു. കുല്‍ഭുഷന്‍ തെറ്റുകാരനല്ലെന്ന് തെളിയിക്കുന്ന യാതൊരു തെളിവും ഇന്ത്യയ്ക്ക് ഹാജരാക്കാന്‍ സാധിച്ചിട്ടില്ലെന്നും പാക് വക്താവ് പറഞ്ഞു.


Don’t Miss: ‘വെറുതയ്യല്ല കോഹ്‌ലി ഇങ്ങനെ പൊക്കുന്നത്’; വിക്കറ്റിനും മുന്നിലും പിന്നിലും ധോണിയുടെ പകരക്കാരനാകാന്‍ ദിനേശ് കാര്‍ത്തിക് തയ്യാര്‍, വീഡിയോ കാണാം


ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ചായിരുന്നു കുല്‍ഭുഷന്‍ യാദവിനെ പാകിസ്ഥാന്‍ സൈനിക കോടതി വധശിക്ഷയ്ക്കു വിധിക്കുന്നത്. ഇതിനെതിരെ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി പാക് സൈനിക കോടതി വിധി സ്‌റ്റേ ചെയ്തിരിക്കുകയാണ്.

Advertisement