Categories

കുല്‍ഭൂഷന്‍ യാദവ് പാക് സൈനിക മേധാവിയ്ക്ക് ദയാഹര്‍ജി നല്‍കി

ഇസ്‌ലാമാബാദ്: ചാരവൃത്തി ആരോപിച്ച് പാക് സൈനിക കോടതി വധശിക്ഷയ്ക്കു വിധിച്ച ഇന്ത്യക്കാരായ കുല്‍ഭുഷന്‍ യാദവ് പാക സൈനിക മേധാവിയ്ക്ക് ദയാഹര്‍ജി സമര്‍പ്പിച്ചു.

പാകിസ്താന്‍ സൈന്യത്തിന്റെ ഔദ്യോഗികവക്താവായ ആസിഫ് ഗഫൂര്‍ ഇതുസംബന്ധിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘തീവ്രവാദം, ചാരവൃത്തി, വിധ്വംസക പ്രവര്‍ത്തനം എന്നിവ മാപ്പാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഇന്ത്യന്‍ ചാരന്‍ കുല്‍ഭൂഷണ്‍ യാദവ് പാകിസ്താന്‍ സൈനിക മേധാവി മുമ്പാകെ മാപപേക്ഷിച്ചു”. എന്നായിരുന്നു ട്വീറ്റ്


Also Read: ‘എന്റെ സര്‍ക്കാറിനെ നിങ്ങള്‍ക്ക് ഇഷ്ടമല്ലെങ്കില്‍ പെന്‍ഷന്‍ വാങ്ങരുത്, ഞങ്ങള്‍ നിര്‍മ്മിച്ച റോഡുകള്‍ ഉപയോഗിക്കരുത്’: ജനങ്ങളോട് ആന്ധ്ര മുഖ്യമന്ത്രി


ദയാഹര്‍ജിയില്‍ കുല്‍ഭൂഷണ്‍ യാദവ് ”പാക്കിസ്ഥാനില്‍ നടന്ന തീവ്രവാദം, ചാരപ്രവര്‍ത്തനം, മറ്റു വിധ്വംസക പ്രവര്‍ത്തനം എന്നിവയില്‍ പങ്കുള്ളതായി” സമ്മതിക്കുകയും അതിനെ തുടര്‍ന്നു ജീവിതങ്ങള്‍ക്കും വസ്തുക്കള്‍ക്കും സംഭവിച്ച വന്‍തോതിലുള്ള നഷ്ടത്തില്‍ ‘ഖേദം’ പ്രകടിപ്പിക്കുകയും ചെയ്തതായി പാക്കിസ്ഥാന്‍ ഇന്റര്‍ സര്‍വ്വീസ് പബ്ലിക് റിലേഷന്‍സ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ഈ വര്‍ഷം ഏപ്രിലിലാണ് കുല്‍ഭൂഷണ്‍ യാദവിനു വധശിക്ഷ വിധിച്ചുകൊണ്ട് പാക് കോടതി വിധിപുറപ്പെടുവിക്കുന്നത്. ഇതിനെതിരെ ഇന്ത്യ രാജ്യാന്തര കോടതിയെ സമീപിച്ചിരുന്നു. ലോകരാഷ്ട്രങ്ങളും അന്താരാഷ്ട്ര നീതിന്യായ കോടതിയും പാകിസ്ഥാനെതിരെ രംഗത്ത് വരികയായിരുന്നു.

Tagged with: