thomas-isac

ആലപ്പുഴ: കോണ്‍ഗ്രസിലെ ഒരു വിഭാഗം കുടുംബശ്രീയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ധനമന്ത്രി തോമസ് ഐസകിന്റെ ആരോപണം. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടിയാണിത്. പഞ്ചായത്തിന്റെയും നഗരസഭകളുടെയും പണം തട്ടാനുളള സംഘടനയാണ് ജനശ്രീ. കോണ്‍ഗ്രസുകാര്‍ക്കുവേണ്ടി വിടുപണി ചെയ്യാനുളള സംഘടനയായി അത് മാറിയിരിക്കുന്നു. കോണ്‍ഗ്രസ് നേതാവ് എം.എം ഹസ്സന്‍ പറയുന്ന തരത്തില്‍ സ്ത്രീകള്‍ക്ക് വായ്പ ലഭിക്കില്ലെന്നും അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു.