എഡിറ്റര്‍
എഡിറ്റര്‍
കുടുംബശ്രീ ഫണ്ടില്‍ നിന്ന് 15 ലക്ഷം മുക്കിയ സംഭവം: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
എഡിറ്റര്‍
Saturday 16th November 2013 9:59am

cash0

രാജപുരം: കോടോം-ബേളൂര്‍ പഞ്ചായത്തില്‍ കുടുംബശ്രീ ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു.

ഒമ്പത് മാസം മുമ്പാണ് കാസര്‍ഗോഡ് വിജിലന്‍സ് ഡി.വൈ.എസ്.പി ഇതുസംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ടു നല്‍കിയത്.

കുടുംബശ്രീ അക്കൗണ്ടില്‍ നിന്നും അഞ്ച് വര്‍ഷത്തില്‍ പല തവണകളായി സി.ഡി.എസിന്റെ സഹായത്തില്‍ പണം തിരിമറി നടത്തിയതെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു.

കുടുംബശ്രി മെമ്പര്‍ സെക്രട്ടറിയായിരുന്നു സുരേഷ് അന്നത്തെ സി.ഡി.എസ് പ്രസിഡന്റ്ായുരുന്ന സുശീല കാലിച്ചാനടുക്കം എന്നിവര്‍ക്കെതിരെയുമാണു അന്വേഷണം നടക്കുന്നത്.

ഇതിന് പുറമെ സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥനും അതില്‍ പങ്കാളികളായവര്‍ക്കും എതിരെയും വിജിലന്‍സ് അന്വേഷണം നടക്കും.

സംഭവത്തെകുറിച്ചു കോടോം-ബേളൂര്‍ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ടി.എം. മാത്യു പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കാസര്‍ഗോഡ് വിജിലന്‍സ് വിഭാഗം ലോക്കല്‍ ഫണ്ട് ഓഡിറ്ററുടെ സഹായത്താല്‍ പരിശോധന നടത്തിയിരുന്നു.

പ്രാഥമിക അന്വേഷണം നടക്കുന്നതിനിടയില്‍ തന്നെ സസ്‌പെന്‍ഡിലായ ഉദ്യോഗസ്ഥനെക്കൊണ്ട് മൂന്ന് ഘട്ടങ്ങളിലായി മൂന്നു ലക്ഷം രൂപ തിരിച്ചടപ്പിച്ചിരുന്നു.

ഇതോടെ ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണം വേണമെന്ന ആവശ്യമുയരുകയും ചെയ്തിരുന്നു.

Advertisement