Categories

Headlines

പാലിയേക്കരയിലെ സി.പി.ഐ.എം സമരം സ്വകാര്യകമ്പനിയെ സഹായിക്കാനെന്ന്‌

തൃശൂര്‍: ടോള്‍ നിരക്കുകുറക്കണമെന്നാവശ്യപ്പെട്ട് പാലിയേക്കരയിലെ ടോള്‍പ്ലാസയില്‍ സി.പി.ഐ.എം നടത്തുന്ന സമരം ടോള്‍ കമ്പനിയെ സഹായിക്കാനാണെന്ന് ദേശീയപാത കുടിയിറക്ക് സ്വകാര്യവത്ക്കരണ വിരുദ്ധസമിതി.  ഇപ്പോള്‍ തുടരുന്ന ടോള്‍പിരിവ് നിയമവിരുദ്ധമാണെന്ന് വ്യക്തമാവുകയും കമ്പനിയും സര്‍ക്കാരും ഏതുനിമിഷവും പിരിവ് നിര്‍ത്താന്‍ നിര്‍ബന്ധിതമായിരിക്കുകയുമാണെന്നും സമിതി പ്രസ്താവിച്ചു.

Ads By Google

ഈ സമയത്ത് ജനപ്രതിനിധികളുടെയും നേതാക്കളുടെയും പടയെ അണിനിരത്തി നിരക്കുകുറക്കാനാവശ്യപ്പെട്ട് സമരരംഗത്തുവരുന്നത് സര്‍ക്കാര്‍ ഒത്താശയോടെ നിയമവിരുദ്ധമായി തുടരുന്ന ടോള്‍ പിരിവിനെ വെള്ള പൂശാനാണ്. ഇത് ജനവഞ്ചനയാണ്. ടോള്‍ പിരിവ് നിര്‍ത്തിവെക്കാന്‍ നടക്കുന്ന സമരത്തോട് സഹകരിക്കാന്‍ സി.പി.ഐ.എമ്മും ജനപ്രതിനിധികളും തയ്യാറാവണമെന്നും സമിതി പറഞ്ഞു.

2011 ഡിസംബര്‍4 ന് ഇന്‍ഡിപെന്‍ഡന്റ് കണ്‍സള്‍ട്ടന്‍സി നല്‍കിയ പ്രൊവിഷണല്‍ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ടോള്‍പിരിവ് തുടങ്ങിയത്. പഞ്ച് ലിസ്റ്റ് പ്രകാരമുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ 120 ദിവസത്തിനകം പൂര്‍ത്തിയാക്കാന്‍ ഇതില്‍ വ്യവസ്ഥ ചെയ്തിരുന്നു. ഇതൊന്നും കമ്പനി ചെയ്യാത്തതിനാല്‍ കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ 2012 ഏപ്രില്‍ 4 ന് 120 ദിവസ കാലാവധി കഴിഞ്ഞ ശേഷമുള്ള  ടോള്‍പിരിവ് നിയമവിരുദ്ധമാണ്. ഇക്കാര്യത്തില്‍ സി.പി.ഐ.എം ഉം ജനപ്രതിനിധികളും നിലപാട് വ്യക്തമാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

റോഡിലുടനീളം സര്‍വ്വീസ് റോഡുണ്ടാക്കുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. കരാറില്‍ ഇല്ലാത്ത സ്ഥലങ്ങളിലടക്കം സംസ്ഥാനസര്‍ക്കാരിന്റെ ഉത്തരവാദിത്തത്തില്‍ സര്‍വ്വീസ് റോഡ് നിര്‍മ്മിക്കുമെന്നും അതിന്റെ പണി  6 മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും ഫെബ്രുവരി 1 ന് തിരുവനന്തപുരത്തുചേര്‍ന്ന സമരസമിതിയും ജനപ്രതിനിധികളുമായുള്ള  ചര്‍ച്ചയില്‍ മാധ്യമങ്ങളോടും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച്  മന്ത്രിസഭാ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമ്പോഴും ഇത്‌ വ്യക്തമാക്കിയിരുന്നു. പിന്നീട് സര്‍വ്വീസ് റോഡിന്റെ നിര്‍മ്മാണമൊന്നും നടന്നിട്ടില്ല.

ആഗസ്റ്റ് 1 ന് 6 മാസകാലാവധി കഴിഞ്ഞു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനമനുസരിച്ച് ടോള്‍പിരിവ് നിര്‍ത്തിവെക്കേണ്ടതാണ്. റോഡിന്റെ നിര്‍മ്മാണം 65 ശതമാനമേ ആയിട്ടുള്ളുവെന്നും തെരുവുവിളക്കുകളും ഡ്രയിനേജും ക്രോസിങ്ങുകളും ഉള്‍പ്പെടെയുള്ള സുരക്ഷാ നടപടികളൊന്നും എടുത്തിട്ടില്ല. അപകടങ്ങള്‍ ഏറ്റവും കൂടുതലുള്ളത് മണ്ണുത്തി-ഇടപ്പള്ളി റോഡിലാണ്. ഈ റോഡിന്റെ സുരക്ഷാ ഓഫീസറായിരുന്ന ഉപേന്ദ്രനാരായണന്‍ തന്നെ റോഡ് സുരക്ഷിതമല്ലെന്നും നിര്‍മ്മാണം പൂര്‍ത്തിയായിട്ടില്ലെന്നും ടോള്‍പിരിവ് തുടരുന്നത് നിയമവിരുദ്ധമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ബി.ഒ.ടി. നിയമമനുസരിച്ച് ഒരു കമ്പനിക്ക് 2 ല്‍ അധികം കരാറുകള്‍ നല്‍കാനാവില്ല. എന്നാല്‍ ഹൈദ്രാബാദ് ആസ്ഥാനമായ കെ.എം.സി. കമ്പനി ഒരേ ഓഫീസില്‍ നിന്ന് പല പേരുകളില്‍ കേരളത്തിലെ റോഡ് കരാറുകള്‍ മുഴുവന്‍ എടുത്തിരിക്കുകയാണ്. ഹൈവേ അതോറിറ്റിയുമായി എല്ലാകരാറുകളും ഒപ്പിട്ടിരിക്കുന്നത് ഒരാളാണ്. ഇത് വ്യക്തമായും നിയമവിരുദ്ധവും അഴിമതിയുമാണ്.

ദേശീയപാത നയരേഖ അനുസരിച്ച് എല്ലാവിഭാഗം ജനങ്ങള്‍ക്കും ഉപയോഗി ക്കാന്‍ കഴിയുന്നതായിരിക്കണം ദേശീയപാത. മണ്ണുത്തി -ഇടപ്പള്ളി റോഡ് നിര്‍മ്മാണം അപ്രകാരമല്ല. അതുകൊണ്ടുതന്നെ ഈ കരാര്‍ റദ്ദാക്കേണ്ടതാണെന്നും സമിതി ആവശ്യപ്പെട്ടു.നിങ്ങള്‍ ഇന്ത്യയെ അപമാനിച്ചു; ഇനി ഇവിടേക്ക് തിരിച്ചുവരണമെന്നില്ല; സ്വാതന്ത്ര്യദിനത്തില്‍ ധരിച്ച വസ്ത്രത്തിന്റെ പേരില്‍ പ്രിയങ്കയെ കടന്നാക്രമിച്ച് സോഷ്യല്‍മീഡിയയില്‍ തീവ്രദേശീയ വാദികള്‍

ന്യൂദല്‍ഹി: ട്രോളുകാരുടെ ആക്രമണത്തിന് മിക്കപ്പോഴും ഇരയാകുന്ന വ്യക്തിയാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. പലപ്പോഴും പ്രിയങ്ക ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റു ചെയ്യുന്ന ചിത്രങ്ങളാണ് പ്രിയങ്കയെ ആക്രമിക്കാനായി സദാചാരക്കാര്‍ ഉപയോഗിക്കാറ്.ഇന്ത്യന്‍ പതാകയുടെ നിറത്തിലുള്ള ഷോള്‍ ധരിച്ച് സ്വാതന്ത്ര്യദിനാശംസ പറഞ്ഞതിന്റെ പേരിലാണ് ഇത്തവണ സൈബര്‍ ആക്രമണത്തിന് പ്

സ്വാതന്ത്ര്യദിനാഘോഷ പരിപാടി അട്ടിമറിക്കാന്‍ പിണറായിയുടെ ഓഫീസില്‍ അര്‍ദ്ധരാത്രിയില്‍ ഗൂഢാലോചന നടന്നെന്ന് സുരേന്ദ്രന്‍; കളക്ടര്‍ക്കും എസ്.പിക്കും ഉന്നതനുമെതിരെ കേസെടുക്കണമെന്നും ആവശ്യം

തിരുവനന്തപുരം: പാലക്കാട് സ്‌കൂളില്‍ ചട്ടംലംഘിച്ച് പതാകയുയര്‍ത്തിയ ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവതിനെതിരെ കേസെടുക്കണമെന്ന നിര്‍ദേശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍.പതാകയുയര്‍ത്തിയതിന്റെ പേരില്‍ കേസ്സെടുക്കേണ്ടത് മോഹന്‍ ഭഗവതിനെതിരെയല്ലെന്നും സ്വാതന്ത്ര്യദിനാഘോഷ പരിപാടി അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെയാണെന്നും കെ

കയ്യേറ്റ ആരോപണം; തോമസ് ചാണ്ടിയേയും അന്‍വറിനേയും ശക്തമായി പിന്തുണച്ച് പിണറായി: ഒരു സെന്റ് ഭൂമി കൈയേറിയതെന്ന് തെളിയിച്ചാല്‍ മന്ത്രിസ്ഥാനവും എം.എല്‍.എ സ്ഥാനവും രാജിവെക്കാമെന്ന് തോമസ് ചാണ്ടി

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കെതിരായ കയ്യേറ്റ ആരോപണവും നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിനെതിരായ ആരോപണവും നിയമസഭയെ പ്രക്ഷുബ്ധമാക്കി.വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്‍കുകയായിരുന്നു. പ്രതിപക്ഷത്തുനിന്ന് വി.ടി ബല്‍റാം എം.എല്‍.എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.എല്ലാവര്‍ക്കുമൊപ്പമുണ്ടെന്ന് പറഞ്ഞ സര്‍ക്കാര്‍ തോമസ് ചാണ്ട