Administrator
Administrator
കൂടംകുളം ആണവനിലയം രണ്ടാഴ്ചയ്ക്കകം: പ്രധാനമന്ത്രി
Administrator
Friday 16th December 2011 6:50pm

Manmohan-Medvedev കൂടംകുളം ആണവനിലയം രണ്ടാഴ്ചയ്ക്കകം: പ്രധാനമന്ത്രിമോസ്‌കോ: റഷ്യന്‍ ടെക്‌നോളജിയുടെ സഹായത്തോടെ കൂടംകുളത്ത് തുടങ്ങാനിരിക്കുന്ന ആണവനിലയിത്തിലെ ആദ്യറിയാക്ടറിന്റെ പ്രവര്‍ത്തനം രണ്ട്ആഴ്ചകള്‍ക്കകം ആരംഭിക്കും. റഷ്യന്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടംകുളത്ത് നാട്ടുകാരുടെ പ്രതിഷേധസമരം തുടരുന്നതിനിടെയാണ് റിയാക്ടറിന്റെ പ്രവര്‍ത്തനം ഉടന്‍ തുടങ്ങുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വന്നിരിക്കുന്നത്.

12-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോസ്‌കോയിലെത്തിയ പ്രധാനമന്ത്രി റഷ്യന്‍ പ്രസിഡന്റ് ദിമിത്രി മെദ്‌വെദേവുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് റിയാക്ടര്‍ തുടങ്ങുമെന്ന് പറഞ്ഞത്. എന്നാല്‍ മൂന്നാമത്തെയും നാലാമത്തെയും ഘട്ടത്തിനായി പുതിയ കരാറില്‍ ഒപ്പുവെച്ചില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. റിയാക്ടറിന്റെ രണ്ടാമത്തെ യൂണിറ്റ് ആറുമാസത്തിനകം പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സുരക്ഷാ ഭീതിയെതുടര്‍ന്ന് കൂടംകുളത്ത് പ്രതിഷേധങ്ങള്‍ നടക്കുന്നത് കൊണ്ടാണ് 3-4 റിയാക്ടറിന്റെ കരാറില്‍ ഒപ്പുവെക്കാത്തതെന്ന് മന്‍മോഹന്‍ വ്യക്തമാക്കി. ജനങ്ങളുടെ സുരക്ഷയും ആശങ്കയും പരിഹരിച്ച ശേഷം മാത്രമേ തുടര്‍പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ആണവനിലയം ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ നാട്ടുകാരുടെ ആശങ്കയ്ക്ക് യാതൊരടിസ്ഥാനവുമില്ല. പക്ഷെ ജനങ്ങളുടെ ആശങ്ക പരിശോധിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധസമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യക്കെതിരെ ആണവ ഉപരോധമുണ്ടായപ്പോഴും മറ്റ് പ്രതിസന്ധിഘട്ടങ്ങളിലും റഷ്യ കൂടെ നിന്നിരുന്നു. അതുകൊണ്ട് തന്നെ റഷ്യയുമായുള്ള ആണവകരാറുകള്‍ പാലിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് മന്‍മോഹന്‍ വ്യക്തമാക്കി.

നിര്‍മ്മാണപ്രവര്‍ത്തനം തുടരുന്ന കൂടംകുളം നിലയം 13,615 കോടിയുടെ പ്രൊജക്ടാണ്.

വാണിജ്യം, പ്രതിരോധം, ഊര്‍ജം എന്നീ മേഖലകളില്‍ പുതിയ ഒമ്പതോളം കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പിടും. സുഖോയി-എം 30 യുദ്ധവിമാനത്തിന്റെ നിര്‍മ്മാണത്തിനാവശ്യമായ സാങ്കേതിക വിദ്യ കൈമാറുന്ന കരാറും ഇതില്‍പ്പെടും.

വൈദ്യുതി പ്രതിസന്ധി: പരിഹാരം ആണവ നിലയങ്ങളോ?

Malayalam News

News in English

Advertisement