തിരുവനന്തപുരം: കോളെജുകളില്‍ ഇയര്‍ ഔട്ട് തുടരുമെന്ന് കെ.ടി.യു വ്യക്തമാക്കി. തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചക്ക് ശേഷമാണ് ഈ കാര്യം കെ.ടി.യു വ്യക്തമാക്കിയത്.

അതേ സമയം ഇയര്‍ ഔട്ടിനുള്ള ക്രെഡിറ്റ് സമ്പ്രദായം മൂന്ന് ക്രെഡിറ്റില്‍ നിന്ന് രണ്ട് ക്രെഡിറ്റ് ആയി കുറച്ചു. അഞ്ചാം സെമസ്റ്ററില്‍ 26 ക്രെഡിറ്റുകളും ഏഴാം സെമസ്റ്ററില്‍ 52 ക്രെഡിറ്റുകളും വേണം.

പരീക്ഷകളില്‍ തോല്‍ക്കുന്നവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാനും ചര്‍ച്ചയില്‍ തീരുമാനമായി. എന്നാല്‍ ഇയര്‍ ഔട്ട് പിന്‍വലിക്കുന്നതുവരെ സമരത്തില്‍ തുടരുമെന്ന് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.