എഡിറ്റര്‍
എഡിറ്റര്‍
സ്ട്രീറ്റ് ബൈക്കുകളുമായി കെ.ടി.എം ഇന്ത്യയില്‍
എഡിറ്റര്‍
Sunday 17th February 2013 4:05pm

മൂന്ന് സ്ട്രീറ്റ് ബൈക്കുകളുമായി ഇന്ത്യന്‍ വിപണിയില്‍ ശക്തമായ സാന്നിദ്ധ്യമാകാനുള്ള ഒരുക്കത്തിലാണ് ഓസ്‌ട്രേലിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ കെ.ടി.എം.

ആര്‍.സി 8, മോട്ടോ ത്രീ എന്നീ മോഡലുകളുടെ മാതൃകയില്‍ എഞ്ചിന്‍ ശേഷി കുറഞ്ഞ സ്‌പോര്‍ട്‌സ് ബൈക്ക് അവതരിപ്പിക്കാനും കെ.ടി.എം പദ്ധതിയിടുന്നുണ്ട്. കൂടാതെ 1190 സി.സി എന്‍ജിനുള്ള ആര്‍.സി8 അടുത്ത മാസം മുതല്‍ പ്രോ ബൈക്കിങ് ഷോറൂമുകളില്‍ പ്രദര്‍ശിപ്പിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

Ads By Google

കെ.ടി.എമ്മിന്റെ ഡ്യൂക്ക് 390 അടുത്ത ജൂണില്‍ എത്തുമെന്നാണ് അറിയുന്നത്. കെ ടി എം ഡ്യൂക്ക് 390 മിക്കവാറും ജൂണില്‍ വില്‍പ്പനയ്‌ക്കെത്തുമെന്നാണു സൂചന. 45 ബി.എച്ച്.പി എഞ്ചിനുള്ള സ്ട്രീറ്റ് ഫൈറ്റര്‍ മോഡലിന് 2.25 മുതല്‍ 2.50 ലക്ഷം രൂപയാവും വില.

രാജ്യത്ത് ഏറ്റവും വില്‍പ്പനയുള്ള പ്രീമിയം മോട്ടോര്‍സൈക്കിള്‍ ബ്രാന്റാണ് കെ.ടി.എം. ഇന്ത്യയില്‍ ആകെ 70 ഷോറൂമുകളാണ് കെ.ടി.എമ്മിനുള്ളത്. കഴിഞ്ഞ വര്‍ഷം 8500 യൂണിറ്റിന്റെ വില്‍പ്പനയാണ് കമ്പനി കൈവരിച്ചത്.

കെ.ടി.എമ്മിന്റെ 200 ഡ്യൂക്കിനു മികച്ച സ്വീകാര്യതയാണ് വിപണിയില്‍ നിന്നും ലഭിച്ചത്. രാജ്യത്തെ ടൂ വീലര്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ നിരവധി പദ്ധതികളും കമ്പനി പദ്ധതിയിടുന്നുണ്ട്.

Advertisement