കോഴിക്കോട്: പ്രമുഖ നാടക നടനും നാടകാചാര്യന്‍ കെ.ടി മുഹമ്മദിന്റെ സഹോദരനുമായ കെ.ടി സെയ്ദ് (72) അന്തരിച്ചു. കെ.ടി സെയ്ദ് 1960 മുതലാണ് നാടക രംഗത്ത് സജീവമായിരുന്നത്. എക്‌സ്പിരിമെന്റല്‍ തിയേറ്റര്‍, സംഘം തിയേറ്റര്‍, കലിംഗ തിയേറ്റര്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച കെ.ടി സെയ്ദ് 1977 ല്‍ നിലവില്‍ വന്ന കലിംഗ തിയേറ്ററിന്റെ സ്ഥാപക സെക്രട്ടറിയായിരുന്നു.

കെ.ടി മുഹമ്മദ് രചിച്ച ചുവന്ന ഘടികാരം, കാഫര്‍, സൃഷ്ടി സ്ഥിതി, സംഹാരം, കൈനാട്ടികള്‍, ദീപസ്തംഭം, മേഘസന്ദേശം, നാല്‍ക്കവല, അസ്ഥിവാരം, അപരിചിതന്‍, കുചേലവൃത്തം, വെള്ളപ്പൊക്കത്തില്‍ തുടങ്ങിയ നാടകങ്ങളില്‍ പ്രധാന വേഷം ചെയ്തിരുന്നത് കെ.ടി സെയ്ദായിരുന്നു.

ഭാര്യ: ആബിദ മക്കള്‍: സജിത്ത്, സുനില്‍ സെയ്ദ്, സിമി. മരുമക്കള്‍: എം.എ നിസാര്‍, ജൂലി, സുമി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പുതിയങ്ങാടി കോയാറോഡ് തെരുവത്ത് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും.