കോഴിക്കോട്: മാധ്യമങ്ങളെ ഉപയോഗിച്ചുള്ള മൂലധനത്തിന്റെ മായാവിദ്യകളെ തിരച്ചറിയേണ്ടതുണ്ടെന്ന് സി.പി.ഐ.എം നേതാവും കേളുവേട്ടന്‍ പഠന സമിതി ഡയരക്ടറുമായി കെ.ടി കുഞ്ഞിക്കണ്ണന്‍.

Subscribe Us:

മാധ്യമങ്ങള്‍ തലകീഴായും വളച്ചൊടിച്ചും അവതരിപ്പിക്കുന്ന കാര്യങ്ങളെ നേരെയാക്കി വായിക്കാനും കാണാനുമുള്ള വീക്ഷണ പരവും വസ്തുനിഷ്ഠവുമായ ഗ്രാഹ്യശേഷിയാണ് വായനക്കാരിലും ശ്രോതാക്കളിലും ദര്‍ശകരിലും വളര്‍ത്തി കൊണ്ടുവരേണ്ടതെന്നും അദ്ദേഹം പറയുന്നു.

കയ്യേറ്റക്കാരായ റിസോര്‍ട്ടുമാഫിയകളില്‍ ഏഷ്യനെറ്റ് – മനോരമ മുതലാളിമാരുണ്ട്.ആഭിജാതനായ ടാറ്റ തുടങ്ങിയ മുതലാളിമാരുണ്ട്. കുടിയേറ്റവും കയ്യേറ്റവും ഒന്നല്ല. 1971 നു മുമ്പുള്ള എല്ലാ കുടിയേറ്റ ഭൂമിക്കും പട്ടയം നല്‍കാനാണ് സര്‍ക്കാര തീരുമാനം.


Dont Miss പ്രചരണത്തിന് എത്താതിരുന്നത് ക്ഷണിക്കാത്തതിനാല്‍; അല്പം കൂടി ഉത്സാഹിച്ചിരുന്നെങ്കില്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചേനെയെന്നും ഷീലാ ദീക്ഷിത് 


കയ്യേറ്റക്കാരില്‍ നിന്നും സര്‍ക്കാര്‍ ഭൂമി ഒഴിപ്പിച്ചെടുക്കും.വിവാദങ്ങളും സംഘര്‍ഷങ്ങളും സുഷ്ടിക്കുകയല്ല സര്‍ക്കാര്‍ നയം. നിയമാനുസൃതമായി കയ്യേറ്റ ഭൂമി തിരിച്ച പിടിക്കുകയാണ്.

എല്‍.ഡി.എഫ് പ്രകടനപത്രികയില്‍ ഇക്കാര്യം കൃത്യമായി പറഞ്ഞിട്ടുണ്ട്. അതിനനുസൃതമായി ഒഴിപ്പിക്കല്‍ നടപടിയുമായി സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ മുന്നോട്ട് പോകും. മുഖ്യമന്ത്രി സഭയില്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തതാണെന്നും കെ.ടി കുഞ്ഞിക്കണ്ണന്‍ പറയുന്നു.